നിയന്ത്രിത കമിഴ്ത്തിവെട്ടിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. റബ്ബറില്‍നിന്ന് ദീര്‍ഘകാലത്തേക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭ്യമാക്കുന്നതിനും പട്ടമരപ്പ്, മറ്റു രോഗങ്ങള്‍ എന്നിവമൂലം പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെ വരുന്ന മരങ്ങളില്‍നിന്ന് ആദായം നേടുന്നതിനും സഹായിക്കുന്ന ഒരു വിളവെടുപ്പുരീതിയാണ് നിയന്ത്രിതകമിഴ്ത്തിവെട്ട്. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഒക്‌ടോബര്‍ 22 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേമ്പ്രത്തിലെ ശാസ്ത്രജ്ഞന്‍ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.
Thursday, 12th December 2024
Leave a Reply