Thursday, 21st November 2024

വാഴയില്‍ ഇലത്തീനിപ്പുഴുവിന്റെ ആക്രമണം കണാന്‍ സാധ്യതയുണ്ട്. പുഴുവിന്റെ ആക്രമണം ബാധിച്ച വാഴയുടെ ഇലകള്‍ പുഴുവിനോട് കൂടി തന്നെ മുറിച്ചെടുത്ത് നശിപ്പിച്ച് കളയുക. ആക്രമണം അധികമായാല്‍ 2 മില്ലി ക്വിനാല്‍ഫോസ് ഒരു ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. ഇടവിട്ടുളള മഴയും വെയിലും മൂലം വാഴയില്‍ ഇലപ്പുളളിലോഗത്തിനു സാധ്യതയുണ്ട്. മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് കുളിര്‍ക്കെ തളിക്കുക. രണ്ട് ആഴ്ചക്കു ശേഷവും രോഗത്തിനു കുറവില്ലെങ്കില്‍ രണ്ട് മി.ലി ഹെക്‌സാകൊണാസോള്‍ ഒരു ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ ഒരു മി.ലി പ്രോപികൊണാസോള്‍ ഒരു ലിറ്റര്‍ വെളളത്തില്‍ പശ ചേര്‍ത്ത് ഇലയുടെ അടിയില്‍ പതിയത്തക്കവിധം കുളിര്‍ക്കെ തളിക്കുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *