
ദ്രുതവാട്ടം
കാലവര്‍ഷാരംഭത്തോടെയാണ് ഈ രോഗം പ്രധാനമായും കാണുന്നത്. വള്ളികള്‍ വളരെ പെട്ടെന്ന് വാടി ഉണങ്ങി പൂര്‍ണമായും നശിക്കുന്നു. വേരുചീയല്‍, ഇലകളിലെ മഞ്ഞളിപ്പ്, ഇലകളിലെ കറുത്ത പാടുകള്‍, തിരി കരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍, മൃദുവായ പുതിയ വേരില്‍ തുടങ്ങി കട്ടികൂടിയ വേരിലും തായ്‌വേരിലും ചീയലുണ്ടായി. വേരുകള്‍ മൊത്തമായി അഴുകി നശിക്കുന്നു. അങ്ങനെ വെള്ളവും മൂലകങ്ങളും തണ്ടുകളിലും ഇലകളിലും എത്തിച്ചേരാതെ ഇലകള്‍ വാടി തൂങ്ങി മഞ്ഞളിച്ച് ഉണങ്ങിവീഴുന്നു. ഇലകളില്‍ കറുത്ത പാടുകള്‍ ഉണ്ടായി അവ പെട്ടെന്ന് വ്യാപിച്ച് ഇല കരിയുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
വള്ളികള്‍ രോഗബാധയില്ലാത്ത സ്ഥലത്തു നിന്നുമാത്രം ശേഖരിക്കുക.
രോഗം ബാധിച്ച് നശിച്ച ചെടികള്‍ വേരോടുകൂടി പറിച്ചുമാറ്റി തീയിട്ട് നശിപ്പിക്കുക.
മഴയ്ക്ക് മുന്‍പേ തോട്ടത്തില്‍ നീര്‍വാര്‍ച്ച സൗകര്യം ഉണ്ടാക്കുക.
വള്ളിയുടെ ചുവടുഭാഗത്ത് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മണ്ണ് കൂനകൂട്ടി കൊടുക്കുക.
കാലവര്‍ഷങ്ങളില്‍ കൊടിയുടെ ചുവട്ടില്‍ മണ്ണിളക്കുന്നതും തടം കിളക്കുന്നതും ഒഴിവാക്കുക.
ട്രൈക്കോഡര്‍മ ജൈവവളങ്ങളായ ചാണകപൊടിയിലോ, കാപ്പിതൊണ്ടിലോ, വേപ്പിന്‍ പിണ്ണാക്കിലോ വംശവര്‍ധനവ് നടത്തി വള്ളി ഒന്നിന് 2.5 കിലോ ഇട്ടുകൊടുക്കാവുന്നതാണ്.
Leave a Reply