Thursday, 12th December 2024


പച്ചക്കറി വിളകളില്‍ കാണുന്ന ഇലചുരുളല്‍, മൊസേക്ക് എന്നീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി ഇവ പരത്തുന്ന ചെറുകീടങ്ങളെ നിയന്ത്രിക്കുന്നതോടൊപ്പം രോഗം ബാധിച്ച ചെടികള്‍ നീക്കം ചെയ്യുകയും വേണം. ജൈവ കീടനാശിനികളായ വേപ്പെണ്ണ-വെളുത്തുളളി മിശ്രിതം, വേപ്പധിഷ്ഠിത കീടനാശിനികള്‍ എന്നിവ ഇത്തരം ചെറുകീടങ്ങള്‍ക്കെതിരെ തുടക്കത്തില്‍ തന്നെ പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.

പയറില്‍ കായും തണ്ടും തുരക്കുന്ന കീടത്തിന്റെ ഉപദ്രവമേറ്റ ഭാഗങ്ങള്‍ മുറിച്ചു നീക്കം ചെയ്യുക. കായ്തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിന്‍ കുരുസത്ത് 5% വീര്യത്തില്‍ തയ്യാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 2 മി.ലി ഫ്‌ളൂബെന്റിഅമൈഡ് 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതിലോ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ 3 മി.ലി 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതിലോ തളിച്ചു കൊടുക്കേണ്ടതാണ്. പയറില്‍ മുഞ്ഞയുടെ ആക്രമണം കണ്ടാല്‍ 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനിസീലിയം, ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ 10 ദിവസം ഇടവിട്ട് കൊടുക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 3 മി.ലി ഇമിഡാക്ലോപ്രിഡ് അല്ലെങ്കില്‍ 2 ഗ്രാം തയാമെതോക്‌സാം 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കുക.

തുലാവര്‍ഷത്തിനു മുമ്പ് തെങ്ങിന്‍ തോട്ടം കിളയ്ക്കുകയോ, ഉഴുകയോ ചെയ്യുന്നത് കളകളേയും, വേരുതീനിപ്പുഴുക്കളേയും നിയന്ത്രിക്കാനും, തുലാമഴയില്‍ നിന്നുളള വെളളം മണ്ണിലിറങ്ങുന്നതിനും വായു സഞ്ചാരം വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മണ്ണില്‍ നനവുളളതുകൊണ്ട് രണ്ടാം ഗഡു രാസവളം ഇപ്പോള്‍ ചേര്‍ക്കാം. പല കര്‍ഷകരും ഒറ്റത്തവണ മാത്രമേ വളം ചേര്‍ത്തു കാണുന്നുളളൂ. എന്നാല്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും തെങ്ങിന് വളം ചെയ്തിരിക്കണം. നനയ്ക്കാന്‍ സൗകര്യമുളള തെങ്ങിന്‍തോപ്പുകളില്‍ ഒരു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *