
14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്‍റെ ഭാഗമായി മൃഗസംരക്ഷണ – ക്ഷീരവികസന മേഖലകളിലെ നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ഈ മേഖലയിലെ വിവിധ വകുപ്പുകളുടെയും അനുബന്ധ ഏജന്‍സികളുടെയും സംയുക്ത ശില്പശാല നടത്തുന്നു. ഈ മേഖലയിലുളള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിഷയാടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി സാങ്കേതിക പരിജ്ഞാനം അന്യോന്യം പങ്കുവച്ചുകൊണ്ട് പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കുതിനും ഉരുക്കളുടെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയിലെ സംരംഭകത്വം, അടിസ്ഥാന സൗകര്യവികസനം, വിവരസാങ്കേതിക വിദ്യ എന്നിവ ലക്ഷ്യമിട്ട് ഒരു ശില്പശാല തിരുവനന്തപുരം ആനയറ സമേതിയില്‍ വച്ച് 23.09.2021 മുതല്‍ 25.09.2021 വരെ നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം 23-ാം തീയതി മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കുന്നു.
Leave a Reply