Thursday, 12th December 2024

മണ്ണ് ഉപയോഗിക്കാതെ പൂര്‍ണ്ണമായും വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാന്‍ സാധിക്കുന്ന നൂതന കൃഷിരീതിയായ ഹൈഡ്രോപോണിക്സ് വിഷയത്തെ പറ്റി 5 ദിവസത്തെ പരിശീലന പരിപാടി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള തീയതികളില്‍ രാവിലെ 10.30 മുതല്‍ 1.30 വരെ ഹൈടെക് റിസേര്‍ച്ച് ആന്‍റ് ട്രെയിനിംഗ് യൂണിറ്റ് ഹാള്‍, ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളാനിക്കര, തൃശൂരില്‍ വെച്ച് ഓണ്‍ലൈനായി നടത്തുന്നു. വിവിധതരം ഹൈഡ്രോപോണിക്സ് സിസ്റ്റം, രൂപകല്‍പ്പനകള്‍, പ്രവര്‍ത്തന-ഉപേ യാഗ-പരിപാലന രീതികള്‍, ഇന്‍സ്റ്റലേഷന്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം, എന്നിവയെകുറിച്ച് വിദഗ്ദര്‍ ക്ലാസ്സുകള്‍ എടുക്കുന്നതായിരിക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 7025498850, 7034215912, 9961533547, 04872960079 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *