Tuesday, 19th March 2024

  1. സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ മാനേജ്മെന്‍റ് ആന്‍റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിംങ്ങ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്‍റെ (ടഅങഋഠക) ആഭിമുഖ്യത്തില്‍ ഇന്ന് (14/09/2021-നു) ഉച്ചയ്ക്കു 2 മണി മുതല്‍ വരാല്‍ കൃഷി രീതികള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. https://www.facebook.com/SametiKeralaExtensionChann0el/live/ എന്ന ഫേസ്ബുക്ക് പേജില്‍ പരിശീലനം തത്സമയം വീക്ഷിക്കാവുന്നതാണ്.
  2. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 14-ന്) മത്സ്യത്തീറ്റ നിര്‍മ്മാണവും പരിചരണവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496134220 എന്ന നമ്പരില്‍ ബന്ധപ്പെടുക.
  3. തലയോലപ്പറമ്പ് മൃഗസംരക്ഷണപരിശീലന കേന്ദ്രത്തില്‍ നിന്നും ഇന്ന് താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍പരിശീലനം നടത്തുന്നു. താത്പര്യമുള്ളവര്‍ 04829234323, 9188522706 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
  4. ക്ഷീരവികസന വകുപ്പിന്‍റെ കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍വച്ച് ഇന്ന് രാവിലെ 11 മണിമുതല്‍ 1 മണിവരെ ക്ഷീരമേഖലയിലെ യന്ത്രവത്ക്കരണം എന്നവിഷയത്തെ ആസ്പദമാക്കി ഗൂഗിള്‍മീറ്റ് പരിശീലനപരിപാടി നടത്തുന്നു.
  5. കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10.30ന് ശാസ്ത്രീയ തീറ്റക്രമം , തീറ്റപ്പുല്‍ കൃഷി, സംസ്ക്കരണം എന്നവിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *