
നെല്‍പ്പാടങ്ങളില്‍ നെല്‍ച്ചെടിയെ ബാധിക്കുന്ന പോളരോഗം കാണാന്‍ സാധ്യതയുണ്ട്. പാടങ്ങളില്‍ നെല്‍ച്ചെടിയുടെ കടഭാഗത്തു നിന്ന് തുടങ്ങുന്ന പൊളളിയ പോലുളള പാടുകളാണ് ഈ രോഗത്തിന്‍റെ ലക്ഷണം. ഓലയുടെ പോളയുടെ മുകളില്‍ കാണുന്ന ഈ പാടുകള്‍ രോഗം അധികരിക്കുമ്പോള്‍ ഇലകളിലേക്കു വ്യാപിക്കുകയും ഇലകള്‍ കരിഞ്ഞു പോകുകയും ചെയ്യുന്നു. ഈ രോഗം ബാധിക്കാതിരിക്കാനുളള മുന്‍കരുതലായി ട്രൈക്കോഡെര്‍മ ഏക്കറിന് ഒരു കിലോ എന്ന കണക്കില്‍ ഞാറു പറിച്ചുനട്ടു ഒരാഴ്ചക്ക് ശേഷം ജൈവവളവുമായി കലര്‍ത്തി പാടത്തു ഇട്ടുകൊടുക്കാം. കൂടാതെ പറിച്ചു നട്ടു ഒരു മാസത്തിനുശേഷം ഇത് 10 ഗ്രാം ഒരു ലിറ്ററിന് എന്ന തോതില്‍ തളിച്ച് കൊടുക്കുക. രോഗം അധികരിക്കുന്ന സാഹചര്യത്തില്‍ പ്രൊപികോണസോള്‍ ഒരു മില്ലി. ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കാവുന്നതാണ്.
വെണ്ടയില്‍ കാണപ്പെടുന്ന തണ്ട് തുരപ്പന്‍റെ ആക്രമണം നിയന്ത്രിക്കുന്നതിനായി അഞ്ച് ശതമാനം വീര്യമുളള വേപ്പിന്‍കുരു സത്ത് 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ ബാസ്സിലസ് തുറിഞ്ചിയന്‍സിസ് ഫോര്‍മുലേഷനുകള്‍ ശര്‍ക്കര കൂടി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
Leave a Reply