
അത്യാധുനിക ശസ്ത്രക്രിയ വിഭാഗം, ഫിസിയോ തെറാപ്പി സെന്‍റര്‍, ആധുനിക ലബോറട്ടറി, ഡയാലിസിസ് യൂണിറ്റ്, മൃഗങ്ങളിലെ വന്ധ്യതാ ക്ലീനിക്ക് തുടങ്ങിയ സൗകര്യങ്ങളുള്ള മൃഗാശുപത്രി കേരള വെറ്ററിനറി സര്‍വകലാശാല പൂക്കോട് കാമ്പസില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സര്‍വ്വകലാശാല ഭരണസമിതിയും മാനേജ്മെന്‍റ് കൗണ്‍സിലും അംഗീകരിച്ച ബജറ്റിലാണ് 5.28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. കാമ്പസില്‍ നിലവിലെ വന്യജീവി പഠനകേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ട്കൂടി യാഥാര്‍ത്ഥ്യമായാല്‍ മലബാര്‍ മേഖലയിലെ മൃഗസംരക്ഷണ മേഖലയ്ക്ക് പ്രത്യേക ഉണര്‍വ്വേകും.
Leave a Reply