Sunday, 11th June 2023

വയനാട്ടിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന കിഴങ്ങു വർഗ്ഗങ്ങൾ നാടൻ വാഴ ഇനങ്ങൾ എന്നിവ സംരക്ഷിക്കുക അതിലൂടെ ഭക്ഷ്യ സുരക്ഷിത്വത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ വിത്ത്‌ ബാങ്ക് പദ്ധതി നടപ്പിലാക്കി നബാർഡ് നീർത്തട വികസന പദ്ധതി ശ്രെദ്ധേയമാകുന്നു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മട്ടിലയം, പോർലോം നീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കിവരുന്ന നബാർഡ് കെ എഫ്. ഡബ്ല്യൂ സോയിൽ പ്രോജെക്ടിൽ  ഉൾപ്പെടുത്തി 100 കർഷകരാണ് ഈ വർഷം വിത്ത് ബാങ്കുകൾ രൂപ പെടുത്തുന്നത്. ചേന, ചേമ്പു , കാച്ചിൽ, ചെറുകിഴങ്ങ് , നനകിഴങ്ങ്, കൂർക്ക തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും , പൂവൻ, ഞാലിപൂവൻ, റോബസ്റ്റ, കദളി, മൈസൂർ പൂവൻ, രസ കദളി തുടങ്ങിയ വാഴ ഇനങ്ങളുമാണ് കർഷകർ വിത്ത് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്യുന്നത്. ഇപ്പോൾ കൃഷി ചെയ്യുന്ന കർഷകർ  വരും  വർഷങ്ങളിൽ  നീർത്തട പ്രദേശത്തെ മറ്റു കർഷകർക്ക് വിത്തുകൾ നൽകും. ക്രമേണ എല്ലാ കർഷകരിലേക്കും ഇവയുടെ വിത്തുകൾ എത്തിക്കുവാനും ഇവയുടെ കൃഷി വിപലപെടുത്തുവാനും സാധിക്കും. ചുരുങ്ങിയത്  10  സെന്ററിൽ  എങ്കിലും കൃഷി ചെയ്യുന്ന കർഷകന് 2500 രൂപയാണ്  പദ്ധതി  സഹായമായി നൽകുന്നത്. പദ്ധതി പ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ നീർത്തട കമ്മിറ്റി ഭാരവാഹികളായ വേണുമാസ്റ്റർ മുള്ളാട്ട് , പി. വെള്ളൻ , വി.ടി.അനിൽകുമാർ, എൻ എസ് ബെന്നി എന്നിവർ നേതൃത്വം നൽകുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *