കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷികോല്പന്നങ്ങളുടെ സംസ്കരണം, മൂല്യ വര്‍ദ്ധനവ്, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളുടെ വിവരശേഖരണം നടത്തുന്നു. അഗ്രോ പ്രോസസ്സിംഗ്, വാല്യൂ അഡിഷന്‍, മാര്‍ക്കറ്റിംഗ്, എക്സ്പോര്‍ട്ട് എന്നീ മേഖലകളില്‍ നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും പ്രസ്തുത മേലെകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും, കയറ്റുമതി, വിപണന രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ നടത്തുന്നതിനുമായാണ് വിവര ശേഖരണം ലക്ഷ്യമിടുന്നത്. താല്പര്യമുളള സംരംഭകര്‍ 8547641200 എന്ന വാട്ട്സാപ്പ് നമ്പരിലോ https://forms.gle/64A93jGiu12bMgR36 എന്ന ലിങ്കിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Thursday, 12th December 2024
Leave a Reply