എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ 2021 ഫെബ്രുവരിയില്‍ ഗ്രാമീണ കാര്‍ഷിക ഗവേഷക സംഗമം സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ആയിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയില്‍ പുതുമയാര്‍ന്ന കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ള കര്‍ഷകരെ ഉദ്ദേശിച്ചാണ് ഈ ഓണ്‍ലൈന്‍ ഗവേഷക സംഗമം നടത്തുന്നത്. പുതുമയാര്‍ന്ന കൃഷിരീതികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, മൂല്യവര്‍ദ്ധിത രീതികള്‍, വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് ഈ ഗവേഷണ സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുള്ള കര്‍ഷകര്‍ തങ്ങളുടെ കണ്ടെത്തലുകളെപ്പറ്റിയുള്ള ഒരു ലഘുവിവരണം കണ്ടുപിടിത്തത്തിന്‍റെ/ഉപകരണങ്ങളുടെ ഫോട്ടോ എന്നിവയും വ്യക്തിവിവരങ്ങളും എന്നിവ സഹിതമുള്ള അപേക്ഷ, എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, പുത്തൂര്‍വയല്‍ പി. ഓ., വയനാട്- 673577 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടാതെ rimcabc2021@gmail.com & director@mssrfcabc.res.in എന്ന മെയിലിലേക്കും അയക്കാവുന്നതാണ്. ഒരു വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന മൂല്യനിര്‍ണ്ണയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഓണ്‍ലൈന്‍ ഗവേഷണ സംഗമത്തിലേക്കുള്ള കര്‍ഷകരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് അവരവരുടെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് വിവരിക്കുവാന്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നതായിരിക്കും. കൂടാതെ ഈ മേഖലയിലുള്ള വിദഗ്ധരുമായുള്ള ആശയവിനിമയവും നടത്താവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204477, 9388020650.
Friday, 29th September 2023
Leave a Reply