പച്ചക്കറിക്ക് തറവില പുതുക്കി നിശ്ചയിക്കുന്നതിന് സംസ്ഥാനതല സമിതി. കാലാകാലങ്ങളില്‍ അടിസ്ഥാനവില പുതുക്കി നിശ്ചയിക്കുന്നതും പുതിയ വിള ഉള്‍പ്പെടുത്തുന്നതും അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും കാര്‍ഷികോത്പാദന കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ സമിതിയായിരിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ഫാം ഫ്രഷ് പഴം പച്ചക്കറികളുടെ സംഭരണവില സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ താഴെ പോവുകയാണെങ്കില്‍ തറവില പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിക്കുകയും വിലവ്യത്യാസം കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്യും. വിപണനം, വില, ഓരോ ഉല്‍പാദനത്തിനും നിശ്ചയിച്ച അടിസ്ഥാന വിലയേക്കാള്‍ താഴെ പോകുമ്പോള്‍ സംഭരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിലയുടെ വ്യത്യാസം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷിവകുപ്പ് നല്‍കും. കാര്‍ഷികവിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ എ.ഐ.എം.എസ്. എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ആധാരമാക്കിയായിരിക്കും കൃഷിവകുപ്പ് പദ്ധതി നടപ്പിലാക്കുക.
Thursday, 12th December 2024
Leave a Reply