സരോജിനി – ദാമോദര്‍ ഫൗണ്ടേഷന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 11-ാമത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് ഒരുലക്ഷം രൂപയും ജില്ലാ തലത്തില്‍ 25000 രൂപ വീതമുള്ള 28 പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പ്രായമായ പരമ്പരാഗത ജൈവകര്‍ഷകന്‍, ഔഷധസസ്യകൃഷി, മട്ടുപ്പാവ് കൃഷി, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും അനുയോജ്യമായ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു. ഡിസംബര്‍ 31ന് മുമ്പായി അപേക്ഷ ലഭിക്കണം.
മൂന്നു വര്‍ഷത്തിനുമേല്‍ പൂര്‍ണമായും ജൈവഭക്ഷണകൃഷി ചെയ്യുന്ന കൃഷിക്കാരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസില്‍ കൃഷിരീതിയുടെ ലഘുവിവരണവും, പൂര്‍ണ്ണ മേല്‍വിലാസവും, വീട്ടില്‍ എത്തിച്ചേരാനുള്ള വഴിയും, ഫോണ്‍ നമ്പറും ജില്ലയും എഴുതണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: കെ.വി.ദയാല്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പി.ഒ., ആലപ്പുഴ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9447114526.
Tuesday, 30th May 2023
Leave a Reply