കോവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ മൃഗസംരക്ഷണ മേഖലയ്ക്ക് സഹായവുമായി പ്രോവെറ്റ് ആനിമല്‍ ഹെല്‍ത്ത്. മൃഗസംരക്ഷണ, പൗള്‍ട്രി മേഖലയിലെ കര്‍ഷകര്‍ക്കായി ഒരുകോടി രൂപയുടെ മരുന്നുകളും ഫീഡ് സപ്ലിമെന്റുകളുമാണ് പ്രോവെറ്റ് സൗജന്യമായി വിതരണം ചെയ്യുക.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ആശുപത്രികള്‍ വഴിയും കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോര്‍ഡ് വഴിയുമാണ് വിതരണം. മെയ്-ജൂണ്‍ കാലയളവില്‍ 31 ലക്ഷം രൂപയുടെ ഫീഡ് സപ്ലിമെന്റുകള്‍ സമാനരീതിയില്‍ വിതരണം ചെയ്തിരുന്നു.
രണ്ടാം ഘട്ടത്തില്‍ 25 ഉല്പന്നങ്ങളാണ് നല്‍കുകയെന്ന് പ്രോവെറ്റ് ആനിമല്‍ ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടര്‍ പി.കെ. സ്റ്റീഫന്‍ പറഞ്ഞു.
Saturday, 16th January 2021
Leave a Reply