Thursday, 12th December 2024

ഡോ. പി.കെ. മുഹ്സിന്‍ താമരശ്ശേരി

സാധാരണ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ യോജിച്ച പ്രാവുകള്‍ ആസ്ത്രേലിയന്‍ ഗോള്‍ഡ്, ആസ്ത്രേലിയന്‍ റെഡ്, ലാബോര്‍, ഫാന്‍ടെയില്‍, രാജസ്ഥാന്‍ ബ്യൂട്ടി പൗട്ടര്‍, സാറ്റിനെറവ് എന്നിവയാണ്. ഇവയെല്ലാ വിവിധ വര്‍ണ്ണങ്ങളില്‍ ലഭിക്കുന്നു. ഫ്രില്‍ബാക്ക്, കിംഗ്, ടബ്ളര്‍, അമേരിക്കന്‍ ഫെന്‍സ്, ഫാന്‍ടെയില്‍, സ്വാളോ എന്നിവ വില കൂടിയവയും അപൂര്‍വ്വമായി ലഭിക്കുന്നവയുമാണ്.
അടുത്തകാലത്തായി വളരെയധികം പ്രചുരപ്രചാരം നേടിയിട്ടുള്ള ഒരു വിനോദമാണ് പ്രാവ് വളര്‍ത്തല്‍. ഇത് വിനോദത്തോടൊപ്പം ലാഭവും നേടിത്തരുന്ന ഒരു സംരംഭമാണ്. കളങ്കമില്ലാത്ത പക്ഷികള്‍ എന്നാണ് പ്രാവുകളെപ്പറ്റി പറയാറുള്ളത്.
പ്രാവുകള്‍ കൂടുതല്‍ സമയം കൂടിന് പുറത്താണ് ചിലവഴിക്കുക. അന്തരീക്ഷത്തില്‍ അനായാസം പറക്കുന്നത് പ്രാവുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വിവിധ ഇനങ്ങള്‍
സാധാരണ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ യോജിച്ച പ്രാവുകള്‍ ആസ്ത്രേലിയന്‍ ഗോള്‍ഡ്, ആസ്ത്രേലിയന്‍ റെഡ്, ലാബോര്‍, ഫാന്‍ടെയ്ല്‍, രാജസ്ഥാന്‍ ബ്യൂട്ടി പൗട്ടര്‍, സാറ്റിനെറവ് എന്നിവയാണ്. ഇവയെല്ലാം വിവിധ വര്‍ണ്ണങ്ങളില്‍ ലഭിക്കുന്നു. ഫ്രില്‍ബാക്ക്, കിംഗ്, ടബ്ളര്‍, അമേരിക്കന്‍ ഫേന്‍സ്, ഫാന്‍ടെയ്ല്‍, സ്വാളോ എന്നിവ വില കൂടിയവയും അപൂര്‍വ്വമായി ലഭിക്കുന്നവയുമാണ്.
സാംക്രമിക രോഗങ്ങള്‍
പ്രാവുകളെ സാധാരണയായി ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍ താഴെ പറയുന്നവയാണ്.

  1. ഓര്‍ണിത്തോസിസ് (സിറ്റക്കോസിസ്)
    ഒരു ജന്തുജന്യ രോഗമാണ് സിറ്റക്കോസിസ്. ഈ രോഗം പ്രാവുകളേയും മനുഷ്യരേയും ബാധിക്കുന്നു. ക്ലമിഡോഫില ജനുസ്സില്‍പെട്ട ഇതിന്‍റെ അണുക്കള്‍ വായു, ഭക്ഷണം, വെള്ളം, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവയില്‍ക്കൂടി ശരീരത്തില്‍ പ്രവേശിക്കുന്നു. പ്രാവിന്‍ കുഞ്ഞുങ്ങളില്‍ ഈ രോഗം തീവ്രത കൂടിയ രീതിയിലും പ്രായപൂര്‍ത്തിയായവയില്‍ തീവ്രത കുറഞ്ഞ രീതിയിലും കാണപ്പെടുന്നു.
    കുഞ്ഞുങ്ങളില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍ ശ്വാസം വിടുമ്പോള്‍ പതിവില്ലാത്ത തരത്തിലുള്ള ശബ്ദം, കണ്ണുകള്‍ ചുവന്ന് തുടുത്തിരിക്കുക, കഫത്തോട് കൂടിയ വയറിളക്കം തുടങ്ങിയവയാണ്.
    പ്രായം കൂടിയവയില്‍ കാര്യമായ ലക്ഷണങ്ങളൊന്നും കാണുകയില്ലെങ്കിലും അവ രോഗവാഹകരാണ്. ആന്‍റിബയോട്ടിക്കുകള്‍ പ്രയോഗിച്ച് രോഗചികിത്സ നടത്താം.
  2. യംഗ് ബേര്‍ഡ് ഡിക്ക് നെസ്റ്റ്
    വൈറസ്, ബാക്ടീരിയ, പ്രോട്ടോസോവ എന്നിവ മൂലം പ്രാവിന്‍കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു മാരക രോഗമാണ് ഇത്. അസുഖം ബാധിക്കുമ്പോള്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കാതെ ചത്ത് പോവുന്നു. മറ്റ് ചില അവസരങ്ങളില്‍ ചിറക് ഉയര്‍ത്തിപ്പിടിച്ച് കൂനിക്കൂടി ഇരിക്കുന്നു. തൂങ്ങി നില്‍ക്കുക, തീറ്റ തിന്നാതിരിക്കുക, തീറ്റസഞ്ചി വീര്‍ത്ത് വരിക, ഛര്‍ദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ചാല്‍ ഒരു വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെടണം.
  3. പാരമിക്സോ വൈറസ് രോഗം
    കോഴിവസന്തയ്ക്ക് സമാനമായ വൈറസ് രോഗമാണ് ഇത്. ധാരാളം വെള്ളം കഴിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, ശരീരമാകെ ക്ഷീണിക്കുക, കാലുകള്‍ക്ക് തളര്‍ച്ച, കഴുത്ത് പിരിയ്ക്കുക, പുറകോട്ട് നടക്കുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഭക്ഷണപദാര്‍ത്ഥങ്ങള്‍, വായു എന്നിവയില്‍ക്കൂടി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു.
  4. വസൂരി
    പ്രാവുകളില്‍ പ്രത്യേകിച്ചും പ്രാവിന്‍കുഞ്ഞുങ്ങളില്‍ ഉഷ്ണകാലത്തിന്‍റെ ആരംഭത്തില്‍ കണ്ടുവരുന്ന ഒരു രോഗമാണ് ഇത്. രോഗമുള്ളവയുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുന്നു.
    രോഗം രണ്ടു രീതിയില്‍ കാണപ്പെടുന്നു.
  5. തൊലിപ്പുറത്ത് ബാധിക്കുന്നവ: ഈ രീതിയില്‍ കണ്ണ്, ചുണ്ട്, വായുടെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ പഴുപ്പ് നിറഞ്ഞ വ്രണം ഉണ്ടാകുന്നു. ചില അവസരങ്ങളല്‍ ഇവ പൊട്ടി ഒലിച്ച് ഉണങ്ങിപ്പിടിച്ചിരിക്കുന്നു.
  6. രണ്ടാമത്തെ രീതിയില്‍ തീറ്റസഞ്ചിയുടെയും അന്നനാളത്തിന്‍റേയും ശ്ലേഷ്മസ്തരത്തോട് പറ്റിപ്പിടിച്ച് വ്രണങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങിനെ വന്നപ്പോള്‍ അവയുടെ തീറ്റയെടുക്കലിനെയും ശ്വാസോച്ഛ്വാസത്തേയും പ്രതികൂലമായി ബാധിക്കുന്നു. ഏതാനും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ഒരു രോഗമാണ് ഇത്. ശരിയായ പരിചരണവും ചികിത്സയും നടത്തിയാല്‍ രോഗം ഒരു പരിധിവരെ സുഖപ്പെടുത്താം.
  7. ഹെര്‍പ്പിസ്
    അന്നനാളത്തെയും ശ്വാസകോശത്തേയും ഒരുപോലെ ബാധിക്കുന്ന ആറുമാസത്തിന് താഴെ പ്രായമുള്ളവയില്‍ കാണുന്ന ഒരു രോഗമാണ് ഇത്. തുടര്‍ച്ചയായുള്ള തുമ്മല്‍, കണ്ണിന് ചുമപ്പ് നിറം, വായ്ക്കുള്ളില്‍ വ്രണങ്ങള്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും കൊഴുപ്പ് കലര്‍ന്ന ദ്രാവകം വമിക്കുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തീവ്രതകൂടിയ രോഗാവസ്ഥയില്‍ വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച തുടങ്ങിയവ അനുഭവപ്പെടുന്നു.
  8. മലേറിയ
    ഹീമോപ്രോട്ടിയസ്സ് വിഭാഗത്തില്‍പ്പെട്ട ഒറ്റകോശ ജീവിയാണ് ഈ അസുഖം മൂലം ഉണ്ടാക്കുന്നത്. ഭക്ഷണ കഴിക്കാതെ തൂങ്ങിനില്‍ക്കുക, കഴുത്ത് പിരിയ്ക്കുക തുടങ്ങിയവയാണ് തുടക്കത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍. ശാസ്ത്രീയമായ ചികിത്സകൊണ്ട് രോഗം നിയന്ത്രിക്കാം.
    മുകളില്‍ പറഞ്ഞ രോഗങ്ങള്‍ക്ക് പുറമെ വിരശല്യവും പ്രാവുകളില്‍ കാണാറുണ്ട്. ഉരുളന്‍ വിരകളും നാടന്‍ വിരകളുമാണ് ഇതില്‍ പ്രധാനം. തീറ്റയെടുക്കാതിരിക്കുക, വയറിളക്കം, ശരീരഭാരം കുറയ്ക്കുക, തൂവലുകളുടെ ഭംഗി നഷ്ടപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഒരേ കൂട്ടത്തിലെ പ്രാവുകള്‍ക്ക് ഒരുമിച്ച് വിരമരുന്ന് നല്‍കിയാല്‍ ഈ രോഗം തടയാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *