കൽപ്പറ്റ:
സുഭിക്ഷ കേരളം 2020 – 2021 പദ്ധതിയുടെ ഭാഗമായി കര്‍ഷകരുടെ ഉല്പന്നങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളില്‍ ആഴ്ചച്ചന്തകളുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ധനസഹായം നല്‍കുന്നു. കര്‍ഷക ഗ്രൂപ്പുകള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആഴ്ചച്ചന്തകള്‍ നടത്തുക. നിലവിലുളള ആഴ്ചച്ചന്തകളുടെ പുനരുദ്ധാരണം, പുതിയ ചന്തകളുടെ രൂപീകരണം എന്നിവയ്ക്കായി ആര്‍.കെ.വി.വൈ പദ്ധതിയില്‍ നിന്നും ചന്തയൊന്നിന് 40000 രൂപ ധനസഹായമായി നല്‍കും. നിലവില്‍ ആഴ്ചച്ചന്തകള്‍ രൂപീകരിക്കാത്ത ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി പ്രകാരം അവ രൂപീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അിറയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷി ഓഫീസര്‍മാരെ സമീപിക്കാം.
Leave a Reply