പച്ചക്കറി വികസന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. വിദ്യാര്‍ത്ഥികള്‍, സ്‌കൂളുകള്‍, പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവരെ സംഘടിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 218.465 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. ഇതോടൊപ്പം മരുന്ന് തളിക്കുന്നതിന് 1500 രുപ സബ്‌സിഡിയോടെ 50 സ്‌പ്രേയറുകളും 25 ഗ്രോബാഗുകള്‍ വീതമുള്ള 1000 ഗ്രോബാഗ് യൂണിറ്റുകളും വിതരണം ചെയ്യും. വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പക്കുന്നതിനായി ക്ലസ്റ്ററുകള്‍ക്ക് ഹെക്ടറിന് 20000 മുതല്‍ 25000 രൂപ വരെ ധനസഹായം നല്‍കും. പന്തല്‍ ഇനങ്ങള്‍ക്ക് ഹെക്ടറിന് 25000 രൂപയും പന്തല്‍ ആവശ്യമില്ലാത്തവര്‍ക്ക് 20000 രൂപയും ശീതകാല പച്ചക്കറി വ്യാപനത്തിന് 30000 രൂപയും തരിശുകൃഷി വ്യാപിപ്പിക്കുന്നതിന് 40000 രൂപയും ധനസഹായം നല്‍കും. നൂറ് സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മഴമറക്ക് പരമാവധി 50000 രൂപ വരെ സഹായം നല്‍കും. തനത് പച്ചക്കറികളുടെ വിത്ത് ഉല്‍പാദനത്തിന് ഹെക്ടറിന് 25000 രൂപ ധനസഹായവും ഗ്രോബാഗ് യൂണിറ്റുകള്‍, മിനി ഡ്രിപ്പ് യൂണിറ്റുകള്‍ എന്നിവക്ക് സബ്‌സിഡിയും നല്‍കും. പദ്ധതിയുടെ വിവരങ്ങള്‍ അതത് കൃഷിഭവനുകളില്‍ നിന്ന് ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു
Monday, 6th February 2023
Leave a Reply