കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം(സി.പി.സി.ആര്‍.ഐ), കൃഷി വകുപ്പ് അംഗീകാരമുളള നഴ്സറികള്‍ എന്നിവിടങ്ങളില്‍ നിന്നുളള അത്യുത്പാദന ശേഷിയുളള തെങ്ങിന്‍തൈകളാണെന്ന വ്യാജേന പല ജില്ലകളിലും തെങ്ങിന്‍ തൈകള്‍ വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. സി.പി.സി.ആര്‍.ഐ ഉത്പാദിപ്പിക്കുന്ന തെങ്ങിന്‍തൈകള്‍ ആ സ്ഥാപനത്തിന്‍റെ കായംകുളം, കാസര്‍കോഡ് എന്നിവിടങ്ങളിലെ ഫാമുകള്‍ വഴിയും കൃഷി വകുപ്പിന്‍റെ വിവിധ ഫാമുകളില്‍ ഉദ്പാദിപ്പുക്കുന്ന തെങ്ങിന്‍തൈകള്‍ അതാത് ഫാമുകള്‍ വഴിയും കൃഷിഭവനുകള്‍ മുഖാന്തിരവുമാണ് വിതരണം ചെയ്യുന്നത്. കൂടാതെ നിലവില്‍ നാളികേര വികസന കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം ഗുണമേന്മയുളള തെങ്ങിന്‍തൈകള്‍ അതാത് കൃഷിഭവനിലൂടെയാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സി.പി.സി.ആര്‍.ഐ / കൃഷി വകുപ്പ് അംഗീകൃതം എന്ന പേരില്‍ തെങ്ങിന്‍തൈകള്‍ വില്‍ക്കുന്നവരുടെ വലയില്‍ വീഴരുതെന്നും ഇത്തരത്തിലുളള വില്പന പൊതുജനത്തിന്‍റ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന വിവരം അതാത് കൃഷിഭവനിലെ കൃഷി ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും കൃഷി ഡയറക്ടര്‍ അറിയിച്ചു.
Saturday, 7th September 2024
Leave a Reply