Thursday, 25th April 2024

 

കൽപ്പറ്റ :

 

കാപ്പി തോട്ടങ്ങളുടെ ഉന്നമനത്തിനായി 2020-21 വർഷത്തെ സംയോജിത കാപ്പി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സബ്‌സിഡി നൽകുന്നതിന് കോഫീ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു .  


പത്തു ഹെക്ടർ വരെ കാപ്പി കൃഷി ഉള്ള കർഷകർക്കു കിണർകുളംസ്പ്രിങ്ക്ളർഡ്രിപ്പ് തുടങ്ങിയ ജലസേചന പദ്ധതികൾക്കും ഉൽപ്പാദനം മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികൾ വെട്ടി മാറ്റി ആവർത്തന കൃഷി ചെയ്യുന്നതിനും സബ്‌സിഡിയുണ്ട്.

 

കൂടാതെ ചെറുകിട കാപ്പി കർഷകർക്ക് കാപ്പി വിപണനം നടത്താനുള്ള സാമ്പത്തിക സഹായവും പാരിസ്ഥിതിക സാക്ഷ്യ പത്രം ലഭിക്കുന്നതിനുള്ള സഹായവും കിട്ടും. 

 

സ്വയം സഹായ സംഘങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കാപ്പി വിപണനം നടത്തുന്നതിനായി കാപ്പി പരിപ്പിനു കിലോഗ്രാമിന് നാലു രൂപ നിരക്കിൽ ധന സഹായവും ഉണ്ട്.  പാരിസ്ഥിതിക സാക്ഷ്യ പത്രം (eco-certification) ലഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ചിലവിന്റെ 50 ശതമാനം ആണ് സബ്‌സിഡി ആയി ലഭിക്കുക. ഇത് പരമാവധി 50000 രൂപ ആയി നിജപ്പെടുത്തിയിട്ടുണ്ട്. .

 

അപേക്ഷകർ പ്രവൃത്തി തുടങ്ങുന്നതിനു മുമ്പായി കോഫി ബോർഡിന്റെ ലൈസൺ ഓഫീസുകളിൽ അപേക്ഷ നൽകി അംഗീകാരം വാങ്ങണം. ബോർഡിന്റെ അംഗീകാരമില്ലാതെ പൂർത്തീകരിച്ച പ്രവൃത്തികളിന്മേൽ അപേക്ഷകൾ  ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 

ഓരോ ‌ലൈസൻ ഓഫീസിനും നിശ്ചിത എണ്ണം അപേക്ഷകൾ അനുവദിച്ചിട്ടുള്ളതിനാൽ ആദ്യം സ്വീകരിക്കുന്ന അപേക്ഷകൾക്കായിരിക്കും മുൻഗണന നൽകുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ലൈസൻ ഓഫിസുമായി ബന്ധപ്പെടണമെന്ന് കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ .എം  കറുത്തമണി അറിയിച്ചു.

 

Leave a Reply

One thought on “കാപ്പി കർഷകർക്ക് സബ്‌സിഡിയുമായി കോഫി ബോർഡ്”

Leave a Reply to Johnson.K.J. Cancel reply

Your email address will not be published. Required fields are marked *