.
മാനന്തവാടി; പെന്‍ഷന്‍ കാലം വീടുകള്‍ക്കുള്ളില്‍ ചടഞ്ഞിരിക്കാന്‍ തയ്യാറാവാതെ പാടത്തേക്കിറങ്ങുകയാണ് ഒരു കൂട്ടം റിട്ടയേര്‍ഡ് ജീവനക്കാര്‍.ജില്ലയില്‍ നെല്‍കൃഷിയിറക്കാതെ തരിശിട്ടിരിക്കുന്ന പാടങ്ങള്‍ മുഴുവന്‍ സുഗന്ധംപരത്തുന്ന നെല്ലുല്‍പ്പാദിപ്പിക്കുയാണിവരുടെ ലക്ഷ്യം.കലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ കെകെഎന്‍ കുറുപ്പിന്റെ നേതൃത്വത്തിലുള്ള 12 പേരടങ്ങുന്ന സംഘമാണ് ജില്ലയിലെ തരിശ്പാടങ്ങളില്‍ നെല്‍കൃഷിയിറക്കാന്‍ സംഘടിച്ചിരിക്കുന്നത്.വയനാടിന്റെതെന്നവകാശപ്പെടുന്ന ഗന്ധകശാലയാണ് ഇതിനായി ഇവര്‍തിരഞ്ഞെടുത്ത വിത്ത്.ഇവര്‍ക്ക് സഹായത്തിനായി സ്വാമിനാഥന്‍ ഫൗണ്ടേഷനും കൃഷി വകുപ്പും ഒപ്പമുണ്ട്.സമൃദ്ധി വയനാട് എന്നപേരില്‍ കൂട്ടായമ രൂപീകരിച്ചാണ് കൃഷിതല്‍പ്പരരായ 12 പേര്‍ പുതിയ സംരംഭത്തിനിറങ്ങിയിരിക്കുന്നത്.കെകെഎന്‍ കുറുപ്പിന്റെ മനസ്സില്‍ രൂപം കൊണ്ട ആശയത്തെ അഞ്ചുകുന്ന് ശിവരാമന്‍പാട്ടത്തിലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ജില്ലയില്‍ പ്രാവര്‍ത്തികമാക്കുന്നത്.ആദ്യപടിയായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തരിശിട്ടിരിക്കുന്ന അഞ്ചുകുന്ന് ക്ലബ്ബ് സെന്ററിലെ 10 ഏക്കര്‍ പാടത്താണ് കൃഷിയിറക്കുന്നത്.സ്വാമിനാഥന്‍ഫൗണ്ടേഷന്‍ വഴി ലഭിച്ച വിത്ത് വിതക്കല്‍ പനമരം പഞ്ചായത്പ്രസിഡണ്ട് ഷൈനികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എം ഗോവിന്ദന്‍നമ്പീശന്‍,സതീദേവി,വാര്‍ഡ്‌മെമ്പര്‍ ബിന്ദുരാജന്‍,എം രാമന്‍ മ്പീശന്‍,കെ പി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാനന്തവാടി; പെന്‍ഷന്‍ കാലം വീടുകള്‍ക്കുള്ളില്‍ ചടഞ്ഞിരിക്കാന്‍ തയ്യാറാവാതെ പാടത്തേക്കിറങ്ങുകയാണ് ഒരു കൂട്ടം റിട്ടയേര്‍ഡ് ജീവനക്കാര്‍.ജില്ലയില്‍ നെല്‍കൃഷിയിറക്കാതെ തരിശിട്ടിരിക്കുന്ന പാടങ്ങള്‍ മുഴുവന്‍ സുഗന്ധംപരത്തുന്ന നെല്ലുല്പ്പാദിപ്പിക്കുയാണിവരു
Leave a Reply