അനിൽ ജേക്കബ് കീച്ചേരിയിൽ
ഇസ്രായേലില്‍ ആവിഷ്‌ക്കരിച്ച അതിസാന്ദ്രതാ മത്സ്യകൃഷിരീതിയാണ് ബയോഫ്‌ളോക്. കുളങ്ങളിലും ടാങ്കുകളിലും സാധാരണ രീതിയില്‍ വളര്‍ത്താവുന്ന മത്സ്യത്തിന്റെ പലയിരട്ടി ഇതിലൂടെ വളര്‍ത്താം. സാധാരണയായി 5.6 മീറ്റര്‍ വ്യാസമുള്ള പ്ലാറ്റ്‌ഫോമില്‍ 1.2 മീറ്റര്‍ ഉയരവും 5 മീറ്റര്‍ വ്യാസവുമുള്ളതുമായ ടാങ്ക് ഇരുമ്പ് ചട്ടക്കൂടില്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ 550 ജി.എസ്.എം. കനത്തിലുള്ള പി.വി.സി. ആവരണം ചെയ്ത എച്ച്.ഡി.പി.ഇ. ഷീറ്റ് വിരിച്ച ശേഷം ടാങ്കില്‍ 4-6 സെ.മീ. വലിപ്പമുള്ള 1250 മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതാണ് ഈ പദ്ധതി. നാല്‍പത് ശതമാനം വരെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ സബ്‌സിഡിയായി ലഭിക്കും. തീറ്റച്ചെലവ് കുറയ്ക്കാമെന്നതും താരതമ്യേന വിജയകരമായ മത്സ്യം ലഭിക്കുമെന്നതും രോഗബാധ പ്രശ്‌നമാകില്ലെന്നതും ഒട്ടേറെ കര്‍ഷകരെ ബയോഫ്‌ളോക്കിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
Leave a Reply