Thursday, 12th December 2024

അനിൽ ജേക്കബ് കീച്ചേരിയിൽ

ഭക്ഷ്യോത്പാദന ലഭ്യതയില്‍ ഭാവിയിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഈ പദ്ധതി പഞ്ചായത്തടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. മൂവായിരം കോടി രൂപയാണ് ഇതിനായി ചിലവഴിക്കുക. മുഖ്യ വിളകള്‍ക്ക് ഇടവിളയായി പച്ചക്കറി, വാഴ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍ മുതലായവ കൃഷി ചെയ്യുന്നതിനും പരമാവധി സ്ഥലത്ത് കുറഞ്ഞ ഉത്പാദനോപാധികള്‍ ഉപയോഗിച്ചുള്ള സുസ്ഥിര കൃഷിയുടെ പ്ലാന്‍ തയ്യാറാക്കലും ഇതുവഴി ചെയ്യുന്നുണ്ട്. വീട്ടുവളപ്പിലെ കൃഷി, പച്ചക്കറികൃഷി , കിഴങ്ങ് വര്‍ഗങ്ങള്‍, സംയോജിത കൃഷി, ഫലവര്‍ഗ വിളകള്‍ എന്നിവയുടെ കൃഷിക്കാവശ്യമായ സാമ്പത്തികസഹായവും വിത്തുകളും തൈകളും നല്‍കുന്നു. ഇവയുടെ വിപണനത്തിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡും സുഭിക്ഷകേരളം പദ്ധതിയിലുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. പദ്ധതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സുഭിക്ഷകേരളം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. www.aims.kerala.gov.in /subhikshakeralam
വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമെ കൃഷിയിടത്തിന്റെയും കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്ന വിളകളുടെ നടീല്‍, വിളവെടുപ്പ് എന്നിവയുടെയും വിവരങ്ങളാണ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *