സുഭിക്ഷ കേരളം ഭക്ഷ്യോത്പാദന വര്‍ദ്ധനവിനുള്ള മഹായജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 818.56 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 175 പദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ലക്ഷ്യമിട്ടാണ് കൃഷി മൃഗ സംരക്ഷണം ക്ഷീര വികസനം, ഫിഷറീസ് മേഖലകളില്‍ പദ്ധതികള്‍ തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അംഗീകാരം. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കെ.ബി.നസീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ഇ.മുഹമ്മദ് യൂസഫ്, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.കെ.ശിവരാമന്‍, അംഗങ്ങളായ കെ.മിനി, അഡ്വ.ഒ.ആര്‍.രഘു, ഓമന ടീച്ചര്‍, എ.ദേകി, അനില തോമസ്, എ.എന്‍.പ്രഭാകരന്‍, വര്‍ഗീസ് മുരിയന്‍കാവില്‍, പി.ഇസ്മായില്‍, ശോഭാരാജന്‍, സി.കെ.സഹദേവന്‍, ടി.ഉഷാകുമാരി ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.നാസര്‍, സെക്രട്ടറി പി.എ.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി ടി.എസ്.ദിലീപ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്രാ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Also read:
2021-22 ലെ ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ്; പരിശീലന പരിപാടി സംഘടിപ്പിക്കും
സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടം :നടീല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിര്‍വ്വഹിക്കും
തീറ്റപ്പുല്‍കൃഷിയും ക്ഷീരകര്‍ഷകരും : ഓണ്‍ലൈന്‍ പരിശീലനം
Leave a Reply