കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ കേരള കര്‍ഷകന്‍ ഇംഗ്ലീഷ് ഇ-ജേണലിന്‍റെ എഡിറ്റോറിയല്‍ വിഭാഗത്തിലും ഫെയ്സ്ബുക്ക് ലൈവ്, യൂട്യൂബ് ലൈവ്, മറ്റ് സോഷ്യല്‍ മീഡിയാ പ്രവര്‍ത്തികളിലും സഹായിയായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തസ്തികയുടെ പേര് ഇ-എഡിറ്റോയില്‍ അസിസ്റ്റന്‍റ്; ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായ പരിധി -21. വയസിനും 35 വയസിനും മദ്ധ്യേ. യോഗ്യതകള്‍ കൃഷിശാസ്ത്രത്തില്‍ ബിരുദം, ജേണലിസത്തില്‍ ഡിപ്ലോമ, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം, ലേഖന രചനാ വൈഭവം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. (ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ജീവശാസ്ത്ര ബിരുദമുള്ളവരെ പരിഗണിക്കും). ഉദ്യോഗാര്‍ത്ഥികള്‍ 17/06/2020 രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കവടിയാര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫീസില്‍ ഹാജരാകേണ്ടണ്‍താണ്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് കരാര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രതിമാസം 25,000/- രൂപ (ഇരുപത്തി അഞ്ചായിരം) വേതനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ളശയസലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക. പ്രവര്‍ത്തി ദിവസങ്ങളില്‍ 04712314358 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
Friday, 29th September 2023
Leave a Reply