സി.വി. ഷിബു.
കൽപ്പറ്റ:
ലോകത്തിലെ സമാന്തരങ്ങളില്ലാത്ത ജൈവവൈവിധ്യത്തിന്റെ കലവറയായ വയനാട്ടിലെ ചെടികളേയും പ്രകൃതിയിലെ വിസമയകാഴ്ചകളും തേടിയുള്ള യാത്രയിലാണ് പിച്ചന് എം.സലിം എന്ന പേരില്‍ അറിയപ്പെടുന്ന സലിം.പി.എം
.സ്വന്തം പേരിൽ സസ്യം.സസ്യങ്ങളെ കുറിച്ച് അഞ്ച് പുസ്തകങ്ങൾ.2000 ചെടികളുടെ ശാസ്ത്രീയ നാമം മനപ്പാഠം. വിശേഷണങ്ങൾ ഒട്ടനവധിയുണ്ട് വയനാട്ടിലെ കൽപ്പറ്റക്കടുത്ത
പൊഴുതനയിലെ സലിം എന്ന പ്രകൃതിസ്നേഹി യെക്കുറിച്ച് . എപ്പോൾ അന്വേഷിച്ചാലും
കാടുകയറി സസ്യങ്ങൾ തിരയുകയായിരിക്കും സലിം പിച്ചൻ. അപൂർവ സസ്യങ്ങളെ എളുപ്പം തിരിച്ചറിയാൻ സലിമിനു കഴിയും. പ്രാദേശിക നാമം, ശാസ്ത്രനാമം, ഔഷധഗുണം, ഉപയോഗിക്കുന്ന രീതി എല്ലാം സലീമിന് മനഃപാഠം. വയനാട് എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം ജീവനക്കാരനായ ഇദ്ദേഹത്തെ തേടി ഒട്ടേറെ പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്.
2009-ൽ കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സലന്റ് സർട്ടിഫിക്കറ്റ് ലഭിച്ച സലിമിന് 2011-ൽ കേരള സർക്കാരിന്റെ വനമിത്ര അവാർഡ് ലഭിച്ചിരുന്നു. പശ്ചിമഘട്ട മലനിരകളിലെ മഴക്കാടുകളിലെ പ്രാധാന്യമർഹിക്കുന്ന വയനാടൻ മലനിരകളിലെ സസ്യസമ്പത്തിനെപ്പറ്റി സലിം പഠനം നടത്തിയിട്ടുണ്ട്. രണ്ടായിരത്തിലധികം സസ്യങ്ങളുടെ വൈവിധ്യത്തെ കണ്ടെത്തുന്നതിനും അവയുടെയെല്ലാം പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനുമായി വനസംരക്ഷണ മേഖലകളിൽ പ്രവർത്തിക്കുന്നവരോടൊപ്പവും പഠനങ്ങൾ നടത്തിയിട്ടുണ്ട്.
വയനാട്ടിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് അത്യപൂർവമായ ഇരപിടിയൻ സസ്യത്തെ കണ്ടെത്തിയതിലും ഓർക്കിഡ് കുടുംബത്തിൽനിന്നും പുതിയയിനം സസ്യത്തെ കണ്ടെത്തി ഡെൻഡ്രോബിയം അനിലി എന്നു നാമകരണം ചെയ്തതിലും സലിമിന്റെ പ്രയത്നമുണ്ട്. മധ്യഭാരതത്തിലും ഡക്കാൻ പീഠഭൂമിയിലും മാത്രം കണ്ടിരുന്ന സോമലതയുടെയും പാവട്ടയുടെയും ബന്ധുവിനെ വയനാട്ടിൽ കണ്ടെത്തിയതിലും സലിമിന്റെ പങ്ക് വലുതാണ് . നൂറ്റാണ്ടുകൾക്കപ്പുറം അജ്ഞാതമായി കിടന്നിരുന്ന അത്യപൂർവ ഇഞ്ചിവർഗത്തിൽപ്പെട്ട സസ്യങ്ങളെ സലിം കണ്ടെത്തിയതും ശാസ്ത്രലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്.
വയനാട് ജില്ലയിലെ സസ്യസമ്പത്തിനെപ്പറ്റി നടത്തിയ പഠന
പ്രവർത്തനങ്ങളും പുതിയ കണ്ടെത്തലുകളും മാനിച്ചുകൊണ്ട് ലോക സസ്യവൈവിധ്യത്തിന്റെ താളുകളിലേക്കായി കേരളത്തിൽനിന്നും പുതുതായി കണ്ടെത്തിയ സസ്യത്തിന് ശാസ്ത്രജ്ഞർ 'സ്വീഡൻ ഫെഡിനെല്ല സലീമി' എന്ന പേര് നൽകി. അങ്ങനെ എന്നെ അദ്ദേഹത്തിൻറെ പേരിൽ സ്വന്തം സസ്യവുമായി .

ജൈവവൈവിധ്യത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനും വംശനാശം സംഭവിക്കുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ച് സംസ്ഥാന യുവജനക്ഷേമ ബോർഡ് ഈ വർഷം യുവപ്രതിഭ അവാർഡ് നൽകി ആദരിച്ചിരുന്നു. വയനാട് അത്തിമൂലയിൽ താമസിക്കുന്ന പിച്ചിൻ മുഹമ്മദിന്റെയും കാപ്പൻ സൈനബയുടെയും മകനാണ് ഈ പ്രതിഭ. ഭാര്യയും രണ്ടു മക്കളുമുണ്ട് . 2017-ൽ
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ യുവജന ക്ഷേമബോര്‍ഡ് സമൂഹത്തിലെവിവിധ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന യുവജനങ്ങള്‍ക്ക് നല്‍കിവരുന്ന സ്വാമി വിവേകാനന്ദ യുവ പ്രതിഭാ പുരസ്കാരം പി.എം സലീമിനായിരുന്നു.
ഇതിനോടകം നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ വിഷയാവതരണം നടത്തിയിട്ടുണ്ട് .പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഉയർന്ന അക്കാദമിക പഠനം ഇല്ലെങ്കിലും ജൈവ ലോകത്തെ കുറിച്ച് ശാസ്ത്രീയമായ നിരവധി പഠനങ്ങൾ സലിം നടത്തിയിട്ടുണ്ട്.
പ്രകൃതിയുടെ ഓരോ സ്പന്ദനത്തിനും കാതോര്‍ക്കുന്നു. അതിന്റെ ബഹു സ്വരതകളെ സൂക്ഷമമായി നിരീക്ഷിക്കുന്ന സലിം പരിമിതമായ തന്റെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകളില്‍ നിന്നുകൊണ്ടാണ് ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതും തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. . തനിക്ക് വീണ് കിട്ടുന്ന സമയങ്ങള്‍ സാമ്പത്തികമാഗ്രഹിക്കാതെ യഥാര്‍ത്ഥമായി ഉപയോഗപ്പെടുത്തികൊണ്ടാണിതെല്ലാം ചെയ്യുന്നത്.
ഇവിടുത്തെ ഓരോ സസ്യത്തെകാണാനും പുതിയ പുതിയ ഇനങ്ങളെ കണ്ടെത്തുന്നതിനും വേണ്ട തിരക്കിലാണദ്ദേഹം. കൂടാതെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഏറ്റവും സുന്ദരമായ ഭൂപ്രദേശവും കാലാവസ്ഥയുമുള്ള ജൈവവൈവിധ്യത്തിന്റെ കേതാര കേന്ദ്രമായ വയനാടന്‍ മലനിരകളിലെ മുഴുവന്‍ കുന്നും,കാടും, മലകളും,ഗുഹകളിലൂടേയും യാത്ര ചെയ്തുകൊണ്ട് സലിം മുന്നേറുകയാണ്. ശാസ്ത്ര താളുകളില്‍ അദ്ദേഹത്തിന്റേതായ കണ്ടെത്തലുകള്‍ പതിപ്പിച്ച സസ്യവര്‍ഗ്ഗീകരണ മേഖലയില്‍ കഴിവ് തെളിയിച്ച ശാസ്ത്രത്തിന്റെ ഏടുകളില്ലാത്ത ശാസ്ത്രജ്ഞന്.വയനാടന്‍ മണ്ണില്‍ നിന്നും ലോക ശാസ്ത്രത്തിലേക്കായി കണ്ടെത്തിയത് അത്യപൂര്‍വ്വങ്ങളായ ധാരാളം സസ്യങ്ങളെയാണ്. ഹോര്‍ത്തൂസ് മലാബാറിക്കസില് പ്രതിപാതിച്ചതും 1679ന് ശേഷം വംശനാശം സംഭവിച്ചു എന്ന് കരുതിയതുമായ വെള്ള പ്പൂക്കളോടുകൂടിയ വയല്ച്ചുള്ളിയായ ഹൈഗ്രോഫില്ല ഓറിക്കുലേറ്റ വെറൈറ്റി ആല്‍ബ എന്ന സസ്യത്തെയും, 150 വര്‍ഷങ്ങളായി അജ്ഞാതമായി കിടന്നിരുന്ന ഇഞ്ചി വര്‍ഗ്ഗത്തില്‍ പെടുന്ന അമോമം കന്നിക്കാര്പ്പം എന്ന യഥാര്‍ത്ഥ സസ്യത്തെ കണ്ടെത്തിയതിലും, മധ്യ ഭാരതത്തിലും, ഡെക്കാന്‍ പീഠഭൂമിയിലും മാത്രം കണ്ടിരുന്ന സാര്ക്കോസ്റ്റിഗ്മ ഇന്റര്മീഡിയം എന്ന സോമലതയുടെ ബന്ധുവും, )ടാറിന്ന അഗുബന്സീസ് എന്ന പാവട്ടയുടെ കുടുംബത്തിലെ അംഗവുമായ സസ്യത്തെയും കണ്ടെത്തിയ സലീമിന്റെ പങ്ക് ശാസ്ത്രത്തില്‍ നിസ്തുലമാണ്. കൂടാതെ ധാരാളം ശാസ്ത്ര പ്രബന്ധങ്ങളിലും ഗവേഷണ നിരീക്ഷണങ്ങളിലും പങ്കാളിയായിട്ടുള്ള ഇദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റിന് അര്‍ഹതയുള്ളതോടൊപ്പം ഡോക്ടറേറ്റ് വിദ്യാര്‍ത്ഥികളുടെ സഹായിയും മാര്ഗ്ഗനിര്ദ്ദേശിയുമാണ് സലീം.
Leave a Reply