Monday, 29th May 2023
സംസ്ഥാനത്തിന്‍റെ തനത് ഫലവൃക്ഷങ്ങളും വിദേശത്ത് നിന്ന് കൊണ്ട് വന്ന് നട്ടുപിടിപ്പിച്ച്  വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക,      മാംഗോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, നേന്ത്രന്‍വാഴ, ഞാലിപ്പൂവന്‍ വാഴ, തുടങ്ങിയ 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള്‍ ഉല്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും, പൊതുസ്ഥലങ്ങളില്‍ വച്ചു പിടിപ്പിക്കുന്നതിനുമായി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍  ആവിഷ്ക്കരിച്ച് പദ്ധതിയാണ്. ڇ ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍ڈ പദ്ധതി. 
രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട ഫലവൃക്ഷ തൈവിതരണം പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആരംഭിക്കുകയും  രണ്ടാം ഘട്ടം 2020 ജൂലൈ മാസം ആദ്യ  ആഴ്ചയില്‍ വനമഹോല്‍സവത്തിന്‍റെയും തിരുവാതിര ഞാറ്റുവേല ചന്തകളുടെയും സമയത്ത് ആരംഭിച്ച് സെപ്റ്റംബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കുന്നതാണ്.
ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കാര്‍ഷിക സര്‍വ്വകലാശാല, തദ്ദേശ സ്വയംഭരണവകുപ്പ്, വനം വകുപ്പ്,   വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായിട്ടാണ് നടപ്പിലാക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനം, കുടുംബശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്/അയ്യങ്കാളി തൊഴിലുറപ്പ്, സന്നദ്ധ പ്രവര്‍ത്തകള്‍ എന്നിവരുടെ സഹായത്തോടുകൂടി സംസ്ഥാനത്തെ വീട്ടു   വളപ്പുകള്‍, സ്കൂള്‍ കോമ്പൗണ്ടുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനും അവയുടെ ഘട്ടം ഘട്ടമായുളള പരിപാലനവും ഉറപ്പുവരുത്തുന്നു. 
കൃഷിവകുപ്പിന്‍റെ കീഴിലിുളള കൃഷിഫാമുകള്‍, വി.എഫ്പി.സികെ., കാര്‍ഷിക കര്‍മ്മസേന/ അഗ്രോ സര്‍വ്വീസ് സെന്‍റര്‍, കാര്‍ഷിക സര്‍വ്വകലാശാല, എന്നീ സ്ഥാപനങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഒഴികെയുളള ഫലവൃക്ഷതൈകള്‍ പൂര്‍ണമായും സൗജന്യമായി കര്‍ഷകര്‍ക്ക്    വിതരണം ചെയ്യുന്നത്. ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യുകള്‍ച്ചര്‍ തൈകള്‍ തുടങ്ങിയവയ്ക്ക് 25 % വില ഈടാക്കിയാണ് വിതരണം ചെയ്യുന്നത്.
  പദ്ധതിയുടെ ഭാഗമായി മാവ്, പ്ലാവ്, റമ്പൂട്ടാന്‍, സപ്പോട്ട, കുടംപുളി, മാംഗോസ്റ്റിന്‍, അവക്കാഡോ, വാളന്‍പുളി തുടങ്ങി 5.49 ലക്ഷം ഗ്രാഫ്റ്റും,  1.62 ലക്ഷം ചാമ്പ, പനീര്‍ചാമ്പ, പേര, നാരകം, മാതളം, കടച്ചക്ക, പാഷന്‍ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ലെയര്‍ ചെയ്ത ഫലവൃക്ഷതൈകളുമാണ് വിതരണം ചെയ്യുന്നത്. ഇതിനുപുറമെ 10 ലക്ഷം ടിഷ്യുകള്‍ച്ചര്‍ വാഴതൈകളും നേന്ത്രൻ, ഞാലിപ്പൂവന്‍,         പാളയന്‍കോടന്‍ തുടങ്ങിയ 15.7ലക്ഷം വാഴക്കന്നുകളും വിതരണം ചെയ്യുന്നതാണ്.  കൂടാതെ പ്ലാവ്, മാവ്, വാളന്‍പുളി, കുടംപുളി, മാംഗോസ്റ്റിന്‍,റമ്പൂട്ടാന്‍, പപ്പായ, ചാമ്പ, പേര അവക്കാഡോ, ഓറഞ്ച്, നാരകം, മാതളം, പാഷ്ന്‍ഫ്രൂട്ട്, അമ്പഴം, അരിനെല്ലി, ബദാം, ലൗലോലിക്ക, ഇലിമ്പന്‍പുടി, കറിനാരകം, മുളളാത്തി, നെല്ലി, ഞാവല്‍, സീതപ്പഴം  ഉട്ടാപ്പ, പീനട്ട്  തുടങ്ങിയ ഫലവര്‍ഗ്ഗ വിളകള്‍ക്കോപ്പം, മുരിങ്ങ കറിവേപ്പ് ഉള്‍പ്പെടെ 80.6 ലക്ഷം തൈകളും ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നതാണ്.   പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന  കര്‍ഷകര്‍ അടുത്തുളള കൃഷിഭവനുമായോ കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ    1800-425- 1661 ലോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ കര്‍ഷകര്‍ അഗ്രിക്കള്‍ച്ചര്‍  ഇന്‍ഫര്‍മേഷന്‍  മാനേജ്മെന്‍റ് സിസ്റ്റം ( Al MS) പോര്‍ട്ടലില്‍    അപേക്ഷകന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *