Tuesday, 30th May 2023

സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച് നടത്തുന്ന വീട്ടുവളപ്പില്‍ കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2 സെന്റ് കുളത്തില്‍ പടുത (സില്‍പോളിന്‍ ഷീറ്റ്) വിരിച്ച് നടത്തുന്ന മത്സ്യകൃഷിയ്ക്ക് പ്രോജക്ട് കോസ്റ്റ് 1,23,000 രൂപയാണ്. ഇതില്‍ 60 ശതമാനം ഗുണഭോക്തൃവിഹിതവും 40 ശതമാനം സബ്‌സിഡി തുകയും ആയിരിക്കും. നൂതനകൃഷി രീതിയായ ബയോഫ്‌ളോക്കില്‍ ഇരുമ്പ് ചട്ടക്കൂടിനകത്ത് ഷീറ്റ് വിരിച്ച് ഉണ്ടാക്കുന്ന ടാങ്കില്‍ ഗിഫ്റ്റ് മത്സ്യങ്ങള്‍ നിക്ഷേപിച്ചാണ് കൃഷി ചെയ്യേണ്ടത്. മത്സ്യകൃഷിയില്‍ താല്പര്യമുള്ള കുടുംബശ്രീ അയല്‍ക്കൂട്ടം, സ്വയംസഹായ സംഘം, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.  വിവരങ്ങള്‍ക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരുമായോ ജില്ലാ ഫിഷറീസ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 04936 255214, 9605234929, 8113909214

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *