Thursday, 12th December 2024
സി.വി. ഷിബു.


മാനന്തവാടി : മാധ്യമ വാർത്തകൾ തുണയായി.


 കോവിഡ് സ്ഥിരീകരിച്ച അയൽവാസിക്ക് കപ്പ പറിച്ച് നൽകിയതിനെ തുടർന്ന്

ക്വാറന്റയിനിലായ കർഷകന്റെ വിളവെടുപ്പ് നടത്താനാകാതെ നശിക്കുമായിരുന്ന
പച്ചക്കറി ജനകീയ ഇടപെടലിലൂടെ വിപണിയിലെത്തി. എടവക പഞ്ചായത്തിലെ
കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ട കമ്മന സ്വദേശി ചേലാടി പൈലിയുടെയും
കുടുംബത്തിന്റെയും ദുരിതം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതേ തുടർന്നാണ്
എടവക കൃഷി ഒാഫിസർ വി. സായൂജിന്റെ നേതൃത്വത്തിൽ നടന്ന ഇപെടലിലൂടെ ഇന്നലെ
പച്ചക്കറികൾ പറിച്ച് ഹോർട്ടി കോപ് വഴി വിപണിയിൽ എത്തിച്ചത്.

150 കിലോ വള്ളിപ്പയർ, 100 കിലോ വീതം വഴുതന, പടവലം എന്നിവയാണ് ഇന്നലെ
പറിച്ചത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ബന്ധുക്കളും
സമീപവാസികളും ചേർന്നാണ് ഇവ പറിച്ച് നൽകിയത്. കൃഷി ഒാഫിസർ സ്വന്തം
വാഹനത്തിൽ ഇവ വിപണിയിൽ എത്തിച്ചു.

3 പതിറ്റാണ്ടിലേറെയായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന
കുടുംബമാണിത്. സ്വന്തമായി 15 സെന്റും വീടും മാത്രമാണുള്ളതെങ്കിലും
പാട്ടത്തിനെടുത്ത സ്ഥലത്ത് വിപുലമായാണ് വാഴ, കപ്പ, പച്ചക്കറി തുടങ്ങിയവ
കൃഷി ചെയ്യുന്നത്. ഭാര്യ ഷേർളിയും മക്കളായ രേഷ്മയും രഞ്ജിത്തും ചേർന്ന്
കുടുംബമായാണ് കൃഷി നടത്തി വരുന്നത്.

അയൽവാസിക്ക് തോട്ടത്തിൽ നിന്ന് കപ്പ പറിച്ച് നൽകിയ ശേഷമാണ് ഇയാൾക്ക്
കൊവിഡ് 19 പോസിറ്റാവായെന്ന് തോടെ പൈലി ക്വാറന്റയിനിലായത്. കൂട്ടുകൃഷിയിൽ
ഒപ്പമുണ്ടായിരുന്ന മറ്റൊരു കർഷകനായ കുന്നത്തുകുഴി അനു ജോസ് ഇതേ രോഗിയുടെ
വീട്ടിൽ പമ്പ് എടുക്കാൻ പോയതോടെ ക്വാറന്റൈനിലായി. വിലക്കുറവാണെങ്കിലും
വിളവെടുക്കാമെന്ന പ്രതീക്ഷയാണ് ഇരുവരും അടച്ചിട്ട മുറിയിലായതോടെ
അസ്തമിച്ചത്.

500 ചുവട് കപ്പ, 1000 നേന്ത്രവാഴ, 2000 ഞാലിപ്പൂവൻ, ഒരേക്കറിൽ ഏറെ
സ്ഥലത്തെ പയർ, പടവലം, കോവൽ, വഴുതന എന്നിവ യഥാസമയം വിളവെടുക്കാനാകാതെ
നശിച്ചു തുടങ്ങിയിരുന്നു.. പച്ചക്കറിയിൽ നിന്ന് മാത്രം പ്രതിദിനം ഒരു ക്വിന്റലിൽ
ഏറെ വിളവ് ലഭിക്കുമായിരുന്നു. മഴക്കാലത്തിന് മുമ്പ് വിളവെടുപ്പ്
പൂർത്തിയായില്ലങ്കിൽ ഈ സ്ഥലമത്രയും വെള്ളപ്പൊക്കത്തിൽ മുങ്ങും.
പുഴയോരത്തായുള്ള വീട്ടിൽ എല്ലാ പ്രളയകാലത്തും വെള്ളം കയറും. ഇതിന്
പരിഹാരമായി ഇക്കൊല്ലം ഒരു ഷെഡ് കെട്ടാനുള്ള തീരുമാനമാണ് കോവിഡിനാൽ
തകർന്നത്.2 പ്രളയവും കോവിഡും പ്രതിസന്ധിയിലാക്കിയ ഇൗ കുടുംബം
വിളവെടുപ്പിന് പാകമായ ഉൽപന്നങ്ങൾ വിൽപന നടത്താനുള്ള സാധ്യതയാണ് കൃഷി
ഭവന്റെ ഇടപെടലിലൂടെ സാധ്യമായത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *