
മാനന്തവാടി:
ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ ഐ.പി.എസ്. ക്വാറന്റെയ്ന് ശേഷം സാധാരണ ഡ്യൂട്ടി പുനരാരംഭിച്ചു.
സംസ്ഥാനത്ത് ആദ്യമായി മൂന്ന് പോലീസുകാർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 14 മുതൽ അടച്ചിട്ട മാനന്തവാടി പോലീസ് സ്റ്റേഷൻ തുറന്നു .
ജില്ലാ പോലീസ് മേധാവി ഔദ്യോഗികമായി സ്റ്റേഷൻ സന്ദർശിച്ചതോടെയാണ് സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചത്
മാനന്തവാടിയിലെ 13 പോലീസുകാരും ട്രാഫിക് യൂണീറ്റും കൽപ്പറ്റയിൽ നിന്നുള്ള 9 പോലീസുകാരും പ്രവർത്തന സജ്ജരായി.
സി.ഐ. അബ്ദുൾ കരീം ക്വാറന്റൈൻ കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാത്തതിനാൽ വെള്ളമുണ്ട ഓഫീസർ സന്തോഷിനാണ് മാനന്തവാടിയുടെ ചാർജ്ജ് .മാനന്തവാടി നഗരസഭാ പരിധിയും മൂന്നു പഞ്ചായത്തുകളും ഇപ്പോഴും കണ്ടോൺമെൻറ് സോണിലാണ്.ഇവിടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി.
Leave a Reply