Thursday, 12th December 2024
   കൽപ്പറ്റ:ഗിന്നസ് റെക്കോർഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക.  തൂക്കം 52.350 കിലോ .

മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാപ്പാട്ടുമലയിലാണ് ഭീമൻ ചക്ക വിളഞ്ഞത്. മുംബൈ മലയാളിയും കണ്ണൂർ കാപ്പാട് സ്വദേശിയുമായ വിനോദിന്റെ പറമ്പിലെ പ്ലാവിലാണ്  റെക്കോർഡ്  നേട്ടം കൈ വരിച്ച ചക്ക വിളഞ്ഞത്. കൃഷി     സ്ഥലം നോക്കി നടത്തുന്ന സന്തോഷും, തോട്ടം തൊഴിലാളികളായ ശശി, രവി, വിനീഷ് എന്നിവരും ചേർന്ന് ഇന്ന് രാവിലെയാണ് കയറിൽക്കെട്ടി താഴെ ഇറക്കിയത്. അമ്പതിന് മുകളിൽ ഭാരം വരുമെന്ന് ചക്കയിടാൻ കയറിയ ശശി പറഞ്ഞെങ്കിലും മറ്റാരും അത്ര പ്രതീക്ഷിച്ചിരുന്നില്ല. ഒടുവിൽ  തൂക്കി നോക്കിയപ്പോഴാണ് നിലവിലെ ഗിന്നസ് റെക്കോഡിനെ മറികടന്നു എന്നറിഞ്ഞത്.നിലവിലെ റെക്കോഡ് അമ്പത്തിരണ്ടിൽ താഴെയാണ്.77 സെന്റിമീറ്റർ നീളവും 117 സെന്റിമീറ്റർ ചുറ്റളവുമുള്ള ഈ ചക്കവിശേഷം ലിംക ബുക് ഓഫ് റെക്കോർഡ്സ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *