Sunday, 3rd December 2023

കോവിഡ് കാലത്ത് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് മാതൃകയാക്കാന്‍ കാഞ്ഞായി ഇബ്രാഹീമിന്റെ മത്സ്യ പച്ചക്കറി കൃഷി.

കൽപ്പറ്റ :

; കോവിഡ് കാലത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മാതൃകയാക്കാവുന്ന മത്സ്യകൃഷിസംരംഭത്തിന്റെ വിജയഗാഥായുമായി പുതുശ്ശേരിക്കടവില്‍ ഒരു പ്രവാസി കര്‍ഷകന്‍.കുന്നിന്‍മുകളില്‍ അഞ്ച് സെന്റ് ഭൂമിയില്‍ തീര്‍ത്ത അക്വാപോണിക്‌സ് കൃഷിയിലൂടെയാണ് കുപ്പാടിത്തറ കാഞ്ഞായി ഇബ്രാഹിം ശ്രദ്ധേയനാവുന്നത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പുതുശ്ശേരിക്കടവില്‍ ജൈവരീതിയിലുള്ള വിവിധ കൃഷികള്‍ നടത്തി വരികയാണ ഇദ്ദേഹം.ആറ് മാസം മുമ്പാണ് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കൃഷിയിടത്തിലെ അഞ്ച് സെന്റ് ഭൂമിയില്‍ അക്വാപോണിക്‌സ് രീതിയിലുള്ള കൃഷി ആരംഭിച്ചത്.ജൈവരീതിയിലുള്ള പച്ചക്കറികളും രുചികരമായ ഗിഫ്റ്റ്‌തെലാപ്പിയ വിഭാഗത്തിലെ മത്സ്യവുമാണ് ഇവിടെ വളര്‍ത്തിയത്.ഒരു സെന്റ് സ്ഥലത്തെ കുളത്തിലാണ് 6000 ത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ആറ് മാസം മുമ്പ് നിക്ഷേപിച്ചത്.കുളത്തിലെ വെള്ളം പുനചംക്രമണം നടത്തുന്നതിനായി ക്രമീകരിച്ച ബാക്ടീരിയ അടങ്ങിയ ടാങ്കിലൂടെയാണ് പച്ചക്കറികൃഷിയിടമായ ഗ്രോബെഡ്ഡിലേക്ക് വളവും വെള്ളവുമെത്തുന്നത്.കരിങ്കല്‍ മെറ്റലുകള്‍ നിറച്ച ഗ്രോബെഡ്ഡില്‍ പച്ചക്കറിയുള്‍പ്പെടെയുള്ള ഇലവര്‍ഗ്ഗങ്ങള്‍ യഥേഷ്ടം വളരാന്‍ ഇീ വെള്ളം സഹായിക്കും.കാലാവസ്ഥാ വിത്യാസമില്ലാതെ എല്ലാകാലവും പച്ചക്കറി ലഭിക്കുമെന്നതും ആറ് മാസം കൂടുമ്പോള്‍ മത്സ്യ വിളവെടുപ്പ് നടത്താമെന്നതുമാണ്  ഈ രീതിയിലുള്ള കൃഷിയുടെ പ്രത്യേകത.മാര്‍ക്കറ്റില്‍ 300 രൂപ വരെ വിലയുള്ള ജീവനോടെയുള്ള മത്സ്യം കൃഷിയിടത്തില്‍ തന്നെ ആവശ്യക്കാരെത്തി വാങ്ങിക്കുമെന്നതിനാല്‍ ഇത് ഏറെ ലാഭകരവുമാണ്.ഫിഷറീസ് വകുപ്പും പടഞ്ഞാറെത്തറകൃഷി വകുപ്പുമാണ് ഈ പ്രവാസി കര്‍ഷകന് വിവിധ നൂതന കൃഷിരീതിക്കായി സഹായങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി വരുന്നത്.ആദ്യ വിളവെടുപ്പ് പഞ്ചായത് പ്രസിഡണ്ട് എം പി നൗഷാദ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസര്‍ കെ പി ശ്രീകാന്ത് ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ പി എ സണ്ണി, ഷമീം പാറക്കണ്ടി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.നാളെ മുതല്‍ കൃഷിയിടത്തില്‍ വെച്ച് മത്സ്യ വില്‍പ്പന നടത്തും.

phone-9747437078

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *