കൽപ്പറ്റ..: ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് കലര്‍പ്പില്ലാത്തതും ശുദ്ധവുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പ് വരുത്തി മത്സ്യകൃഷി വിളവെടുപ്പ് നടന്നു വരുന്നു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നൂതന രീതിയില്‍ കൃഷി ചെയ്തുവരുന്ന പടിഞ്ഞാറത്തറ കാഞ്ഞായി ഇബ്രാഹിം എന്ന കര്‍ഷകന്റെ പുനചംക്രമണ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് പുല്ലുമാരിയില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കെ ടി ശ്രീകാന്ത്, ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ പി എ സണ്ണി, ഷമീം പാറക്കണ്ടി, ഹാരിസ് ഈന്തന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മത്സ്യത്തോടൊപ്പം പച്ചക്കറിയും കൃഷി ചെയ്ത് വരുന്ന രീതിയായ പുനചംക്രമണ മത്സ്യകൃഷിയില്‍ ഗിഫ്റ്റ് തിലാപ്പിയ മത്സ്യമാണ്
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഇദ്ദേഹം കൃഷി ചെയ്ത് വരുന്നത്. രുചികരവും കലര്‍പ്പില്ലാത്തതുമായ മത്സ്യം ജീവനോടെ പിടിച്ചു നല്കുന്നതിനാല് നല്ല ഡിമാന്റാണ് മാര്‍ക്കറ്റില്‍ ഇവയ്ക്ക്. ലോക്ഡൗണ്‍ കാലത്ത് ശുദ്ധമായ കടല്‍ മത്സ്യം ലഭ്യമല്ലാത്തതിനാലും ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. പച്ചക്കറികളും പഴങ്ങളുമടക്കം കൃഷി ചെയ്തു വരുന്ന പുതുശ്ശേരിക്കടവിലെ ഫാമില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് മത്സ്യവില്‍പ്പന
Leave a Reply