വീടും പരിസരവും പച്ചക്കറി കൃഷിയാക്കി മാറ്റി വീട്ടമ്മ .പത്ത് വർഷത്തോളമായി പച്ചകറിയിൽ സ്വയം പര്യാപ്ത നേടുകയാണ് പനവല്ലി മലയിൽ കുടുംബം . . തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പനവല്ലി ഏഴാം വാർഡിലാണ് വിസ്മയിക്കുന്ന പച്ചക്കറി തോട്ടമൊരുക്കി വീടും പരിസരവും സമൃദ്ധമാക്കിയത്. മലയിൽ ബീന രാമചന്ദ്രനാണ് വീട്ട് മുറ്റത്തിന്റെ ഇരുവശത്തും പ്രത്യേകമാതൃകയിൽ പ്ലാസ്റ്റിക്ക് ചാക്ക് കൗതുകമാകുന്ന തരത്തിൽ അടുക്കിവെച്ചാണ് തീർത്തും ജൈവരീതിയിൽ പച്ചക്കറി വിളയിക്കുന്നത്. വീട്ടിലേക്ക് ആര് അഥിതിയായി വന്നാലും വിസ്മയിക്കുന്ന കാഴ്ച്ചയാണ് വീടിന്റെ മുൻഭാഗം തീർത്തിരിക്കുന്നത് പ്ലാസ്റ്റിക്ക് ചാക്ക് പാതി മുറിച്ച് അതിൽ മണ്ണ് നിറച്ചാണ് പയർ വഴുതന പച്ചമുളക് വെണ്ട തക്കാളി കാബേജ് ചീര എന്നിവ കൃഷി ചെയ്യുന്നത് .പത്ത് വർഷത്തോളമായി വീടാവിശ്യത്തിനുള്ള വിഷ രഹിത പച്ചക്കറി ഇവർ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ വിളവെടുക്കുമ്പോഴെല്ലാം പഞ്ചായത്ത് കമ്മ്യൂണിറ്റ് കിച്ചണിലേക്കും ബീന പച്ചക്കറി നൽകുന്നുണ്ട്. അമ്മ യശോദയും മകൾക്ക് എല്ലാ സഹായങ്ങളും നൽകി വരുന്നുണ്ട് .ആരെയും അത്ഭുതപെടുത്തുന്ന തരത്തിലുള്ള പച്ചക്കറി കൃഷി മാതൃകയാണ്. തുവര പരിപ്പും ഉള്ളിയും കൃഷി ചെയ്യാനുള്ള പരീക്ഷണവു കൂടി അടുത്ത് തന്നെ ചെയ്യുമെന്ന് വീട്ടമ്മയായ ബീന പറഞ്ഞു. വൈദ്യുതി സെക്ഷനിൽ ഉദ്യോഗസ്ഥനാണ് ഭർത്താവ് എം ജി രാമചന്ദ്രൻ .അബിജിത്, അമൃത എന്നിവർ മക്കളാണ്.
മാനന്തവാടി. :
Leave a Reply