Thursday, 12th December 2024
കൃഷി വകുപ്പിന്റെ അടിയന്തിര ഇടപെടല്‍
നേന്ത്രക്കായ സംഭരണവില കൂട്ടി

കൽപ്പറ്റ:
     കൃഷി വകുപ്പ് കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നേന്ത്രക്കായയുടെ സംഭരണവില 19 രൂപയില്‍ നിന്ന് 23 രൂപയായി വര്‍ദ്ധിപ്പിച്ചതായി ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍  ജെ. ശാന്തി അറിയിച്ചു. കൃഷിവകുപ്പിന്റെ ഇടപെടല്‍ മൂലം വിപണിയില്‍ നേന്ത്രക്കായ വില 32 രൂപ വരെ വില ഉയര്‍ന്നിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി വില വീണ്ടും  20 രൂപയിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് കൃഷി വകുപ്പിന്റെ അടിയന്തിര ഇടപെടല്‍.ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൃഷി വകുപ്പ് ഓരോ ആഴ്ചയിലും വിപണി വില ക്രമീകരിക്കുന്നത്. 

    ഞായറാഴ്ച (ഏപ്രില്‍ 26)  മാനന്തവാടി മുന്‍സിപാലിറ്റി, പനമരം, വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട്, എടവക ഗ്രാമ പഞ്ചായത്തുകള്‍ക്കായി മാനന്തവാടി പാണ്ടിക്കടവ് ആര്‍.എ.ഡബ്ല്യൂ മാര്‍ക്കറ്റിലും, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിനായി പേരിയയിലും സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നേന്ത്രവാഴ കുലയ്ക്ക് പുറമേ പച്ചക്കറികളും  സംഭരിക്കുന്നതിനായി നടപടികള്‍ പൂര്‍ത്തിയാക്കിയതായി മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ അജയ് അലക്‌സ്,ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍ സിബി ചാക്കോ എന്നിവര്‍ അറിയിച്ചു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *