Thursday, 12th December 2024
നാട്ടു ചന്തകൾ ഉണർന്നു : കാർഷിക വിളകളുടെ വിലയും

നേത്രക്കായക്ക് 23 വരെയെത്തി.

കൽപ്പറ്റ: ലോക്ക് ഡൗൺ കാലത്ത്  പ്രതിസന്ധിയിലായ  കർഷകരെ സഹായിക്കാൻ സംസ്ഥാന കൃഷി വകുപ്പ് നടത്തിയ വിപണി ഇടപെടലിന് മികച്ച പ്രതികരണം. നാട്ടുചന്തകൾ ഉണർന്ന തോടെ  കാർഷിക വിളകളുടെ വിലയും ഉണർന്നു. കർഷകരിൽ നിന്ന്  ഉൽപ്പന്നങ്ങൾ   ശേഖരിച്ചും ഉപയോക്തക്കൾക്ക്  ഗ്രാമങ്ങളിൽ  പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയും  പച്ചക്കറി വണ്ടികൾ ഓടി തുടങ്ങിയതോടെ   വിലയും ഉയർന്നു. 
      സംസ്ഥാന കൃഷി വകുപ്പിന്റെ ജീവനി   സഞ്ജീവനി പദ്ധതിയുടെ ഭാഗമായി കർഷകർക്കൊരു   കൈത്താങ്ങ് എന്ന പേരിൽ   മാനന്തവാടി, പുൽപ്പളളി , പനമരം , കൽപ്പറ്റ , പടിഞാറത്തറ , മീനങ്ങാടി , ബത്തേരി   എന്നിവിടങ്ങളിൽ നാട്ടു ചന്തകൾ ഞായറാഴ്ച തുടങ്ങി. അമ്പലവയലിലും കൂടി തിങ്കളാഴ്ച തുടങ്ങും. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന നാട്ടു ചന്തയിൽ 20 രൂപ മുതൽ 23 രൂപ വരെ വിലക്കാണ്  നേന്ത്രക്കായ കർഷകർ  നേരിട്ട് വിറ്റത്. കഴിഞ്ഞ ദിവസം വരെ 13 രൂപ മുതൽ  15 രൂപ വരെ മാത്രമായിരുന്നു വില. നാട്ടു ചന്ത തുടങ്ങിയതോടെ കർഷകർക്ക് നേരിട്ട്  ഉൽപ്പന്നം വിൽക്കാനുള്ള വിപണിയാണ് തുറന്നു കിട്ടിയതെന്ന്  കർഷക ഉല്പാദക കമ്പനികളുടെ കൂട്ടായ്മയായ  നബാർഡ് സപ്പോർട്ടഡ് എഫ്. പി.ഒ. ഫെഡറേഷൻ സംസ്ഥാന കോഡിനേറ്റർ സി.വി. ഷിബു പറഞ്ഞു.
     മാനന്തവാടി ഗാന്ധി പാർക്കിൽ നാട്ടുചന്ത യുടെയും സഞ്ചരിക്കുന്ന പച്ചക്കറി വണ്ടി യുടെയും ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ നിർവഹിച്ചു.നഗരസഭ കൗൺസിലർ  പി.ടി ബിജു,   മാനന്തവാടി അഗ്രികൾച്ചർ അസിസ്റ്റൻറ് ഡയറക്ടർ ഗുണശേഖരൻ , കൃഷി ഓഫീസർ ബിനോയ് , 
      നബാർഡ് സപ്പോർട്ടഡ് എഫ്. പി.ഒ. ഫെഡറേഷൻ സംസ്ഥാന കോഡിനേറ്റർ സി.വി. ഷിബു എന്നിവർ സംബന്ധിച്ചു . 

എടവകയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയനും വെള്ളമുണ്ടയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി. തങ്കമണിയും പടിഞ്ഞാറത്തറയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി നൗഷാദും  സഞ്ജീവനി  പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.കർഷക പ്രതിനിധികൾ , ജനപ്രതിനിധികൾ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ  നേതൃത്വം നൽകി. വിഷു വിപണി കണക്കിലെടുത്ത് തിങ്കളാഴ്ച കൂടുതൽ ഗ്രാമങ്ങളിലേക്ക് സഞ്ജീവനി പച്ചക്കറി വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് കൃഷിവകുപ്പിന് തീരുമാനം . 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *