
മാനന്തവാടി
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ചുമായി സഹകരിച്ച് തെരഞ്ഞെടുക്കപെട്ട 08 കോളനികളിലെ 80 ആദിവാസികൾക്ക് അത്യുല്പാദന ശേഷിയുള്ള പ്രഗതി ഇനത്തിൽ പെട്ട മഞ്ഞൾ വിത്തുകൾസൗജന്യമായി വിതരണം ചെയ്തു. വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിനടപ്പിലാക്കിവരുന്ന നബാർഡ് മണ്ണ് പരിപോഷണനീർത്തട വികസന പദ്ധതി, നബാർഡ് സമഗ്രആദിവാസി വികസനപദ്ധതി എന്നിവയിൽനിന്നും ആണ് ഗുണഭോക്താക്കളെതെരഞ്ഞെടുത്തത്. 06 മാസംകൊണ്ട്വിളവെടുക്കാവുന്നതും, ഒരു കിലോ ഗ്രാംവിത്തിൽ നിന്നും 25 കിലോ ഗ്രാം വരെവിളവുകിട്ടുന്നതും, രോഗ പ്രതിരോധ ശേക്ഷികൂടിയതുമായ പുതുതായി വികസിപ്പിച്ചെടുത്തവിത്തിനമാണ് പ്രഗതി. വയനാട്ടിൽ സാധരണ കണ്ടുവരുന്ന മഞ്ഞൾ ഇനങ്ങൾക്ക് 04 ശതമാനത്തിൽ താഴെ ക്രുക്കുമിൻ ഉള്ളപ്പോൾ പ്രഗതി ഇനത്തിന് 05 ശതമാനത്തിൽകൂടുതൽ ക്രുക്കുമിൻ ലഭിക്കും. ഇതിലൂടെകൂടുതൽ വില മഞ്ഞളിന് കർഷകർക്ക് ലഭിക്കും. മഞ്ഞൾ വിത്ത് വിതരണ ഉൽഘാടനം വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർറെവ.ഫാ. പോൾ കൂട്ടാലയുടെ അദ്ധ്യക്ഷതയിൽമാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഭാരതീയ സുഗന്ധവിള ഗവേക്ഷണ കേന്ദ്രത്തിലെ സീനിയർസയൻറ്റിസ്റ്റ് ഡോക്ടർ ലിജു തോമസ്, വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഅസ്സോസിയേറ്റ് ഡയറക്ടർ .ഫാ. ജിനോജ് പാലത്തടത്തിൽ , പ്രോഗ്രാം ഓഫീസർ ജോസ്. പി.എ , പ്രോഗ്രാം കോ ഓർഡിനേറ്റർ ജെയിൻഅഗസ്റ്റിൻ എന്നിവർ സംസാരിച്ചു. തുടർന്ന്ശാസ്ത്രീയ മഞ്ഞൾ കൃഷി എന്ന വിഷയത്തിൽനടന്ന പരിശീലനത്തിന് ഭാരതീയ സുഗന്ധ വിളഗവേക്ഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽസയൻറ്റിസ്റ്റ് ഡോക്ടർ ശ്രീനിവാസ്, സീനിയർസയൻറ്റിസ്റ്റ് ഡോക്ടർ ബിനു എന്നിവർ നേതൃത്വംനൽകി.
Leave a Reply