മാനന്തവാടി : സംസ്ഥാന കൃഷിവകുപ്പ് പരമ്പരാഗത കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി ഒഴുക്കൻമൂലയിൽ പ്രവർത്തിക്കുന്ന പന്ത് ച്ചാൽ പി കെ വി വൈ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഫി ബോർഡ് സഹകരണത്തോടുകൂടി നടത്തുന്ന കർഷക സെമിനാർ ബുധനാഴ്ച ഒഴുക്കൻമൂല സെൻറ് തോമസ് പാരിഷ് ഹാളിൽ നടക്കും.നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന വേവിൻ പ്രൊഡ്യൂസർ കമ്പനി, വെള്ളമുണ്ട പബ്ലിക് ലൈബ്രറി, ചെറുകര റിനൈസൻസ് ലൈബ്രറി, ഒഴുക്കൻ മൂല സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സെമിനാർ നടത്തുന്നത് . കാപ്പിയുടെ വേനൽകാല പരിചരണം എന്ന വിഷയത്തിൽ കോഫി ബോർഡ് ഡെപ്യൂട്ടി ടി ഡയറക്ടർ ,കൃഷിവകുപ്പിന് കീഴിലെ വിവിധപദ്ധതികൾ എന്ന വിഷയത്തിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് ,മൂല്യവർധിത ഉൽപ്പന്നങ്ങളും ഉത്പാദക കമ്പനികളും എന്ന വിഷയത്തിൽ എഫ് പി ഒ ഫെഡറേഷൻ കോഡിനേറ്റർ സി. വി. ഷിബു, കിസാൻ ക്രെഡിറ്റ് കാർഡ് എന്ന വിഷയത്തിൽ ഫിനാൻസ് ലിറ്ററസി കൗൺസിലർ സുധാകരൻ എന്നിവർ ക്ലാസുകൾ എടുക്കും.വെള്ളമുണ്ട കൃഷിഓഫീസർ ശരണ്യ, വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം കെ ദേവസ്യ, തുടങ്ങിയവർ നേതൃത്വം നൽകും .
Also read:
വാഴയിലയില്‍നിന്നു സ്ട്രോ: പേറ്റന്റ് നേടാന്‍ ഒരുങ്ങി പത്ത് വയസുകാരൻ.
വ്യാജ വെളിച്ചെണ്ണയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും : മന്ത്രി വി.എസ്. സുനില്‍കുമാര്‍
പരമ്പരാഗത നെൽകൃഷിക്ക് പ്രോത്സാഹനം നൽകുമെന്ന് കൃഷിമന്ത്രി:ആധുനിക റൈസ്മില്ല് ഉദ്ഘാടനം ചെയ്തു.
നിറപുത്തരി കൊയ്ത്തുത്സവാഘോഷത്തിനുള്ള നെല്ക്കതിര്, കതിര്‍ക്കെട്ടുകള്‍ വില്പനയ്ക്ക്
Leave a Reply