
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ട കുളമ്പുരോഗം
കുത്തിവയ്‌പിന്റെ സംസ്ഥാനതല ഉൽഘാടനം 27/2/2020 നു തിരുവനന്തപുരം
കുടപ്പനകുന്നിലെ ഗോരക്ഷാ ആസ്ഥാനത്തു വച്ച്: മൃഗസംരക്ഷണ, ക്ഷീരവികസന, വനം-
വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.
കന്നുകാലികൾക്ക് അതീവ മാരകവും കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടവും
ഉണ്ടാക്കുന്ന രോഗങ്ങളായ കുളമ്പു രോഗം (ഫൂട് ആൻഡ് മൗത് ഡിസീസ്), ബ്രൂസല്ലോസിസ്
എന്നിവയെ പ്രതിരോധിക്കുന്നതിനും രാജ്യത്തു നിന്ന് തുടച്ചു മാറ്റുന്നതിനുമായി
കേന്ദ്ര സർക്കാർ കേരളം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന
സുപ്രധാന പദ്ധതിയാണ് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി.ഈ പദ്ധതിയിൻ കീഴിലെ
കുളമ്പുരോഗപ്രതിരോധ കുത്തിവയ്‌പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനമാണ് ബഹു: മന്ത്രി
നിർവഹിച്ചത്. ചടങ്ങിൽ വച്ച് ഗോരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർക്ക്
നഷ്ടപരിഹാര വിതരണം നടന്നു.
21 ദിവസം നീണ്ടു നിൽക്കുന്ന ഒന്നാം ഘട്ടത്തിൽ കേരളത്തിലെ മുഴുവൻ കർഷക
ഭവനങ്ങളിലും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി എല്ലാ
കന്നുകാലികൾക്കും സൗജന്യമായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് നൽകുന്നതാണ്.
അതോടൊപ്പം തിരിച്ചറിയാലിനായി ബാർകോഡ് അടങ്ങിയ പന്ത്രണ്ടു അക്ക ഇയർ ടാഗ്
(കമ്മൽ) ഘടിപ്പിക്കുകയും മൃഗാശുപത്രിയിൽ നിന്നും ആരോഗ്യ കാർഡ് നൽകുകയും
ചെയ്യും. കാലികൾക്കു കുത്തിവയ്പ് നൽകേണ്ടതും ഇയർ ടാഗ് ഘടിപ്പിക്കേണ്ടതും
നിർബന്ധമാണെന്നും എല്ലാ കർഷകരും പദ്ധതിയുടെ നടത്തിപ്പിൽ സഹകരിക്കണമെന്നും
ജില്ലാ മൃഗസംരക്ഷണ ഓഫീസറും ജില്ലാ കോ ഓർഡിനേറ്ററും അറിയിച്ചു.
Leave a Reply