
മാനന്തവാടി:
വാഴക്കൃഷി ഇൻഷൂറൻസ് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം.ഇൻഷൂറൻസ് തുക വിതരണം ചെയ്യുന്നതിൽ കൃഷിഭവൻ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വോഷിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ പ്രളയക്കെടുതിയിൽ വാഴകൃഷി നശിച്ച കർഷകരുടെ ഇൻഷൂറൻസ് തുക ഇതു വരെയും ലഭിച്ചിട്ടില്ല തുക ലഭിക്കാതിരിക്കാൻ കാരണം കൃഷിഭവൻ ഉദ്യോഗസ്ഥരുടെ അലംഭാവമാണ്.കൃഷികൾ ഇൻഷൂർ ചെയ്യാൻ കാണിക്കുന്ന താല്പര്യം കൃഷി നശിച്ചാൽ ഇൻഷൂറൻസ് തുക നൽകാൻ താലപര്യം കാണിക്കുന്നില്ല. നഷ്ടപരിഹാരത്തെ കുറിച്ച് ചോദിച്ചാൽ ഉടൻ വരുമെന്ന മറുപടിയാണ് കൃഷിഭവൻ ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലാ കൃഷി ഓഫീസുമായി ബന്ധപ്പെട്ടാൽ കൃഷിഭവ ൻ അപേക്ഷകൾ തങ്ങളുടെ ഓഫീസിൽ ലഭിച്ചില്ലന്ന മറുപടിയുമാണ്. കാട്ടികുളത്തെ നെല്ലാ കുന്നേൽ മണി, പട്ടർ മഠം അമ്മിണി, ഊരക്കാട്ട് മോഹനൻ എന്നിവരുടെ വാഴകഴിഞ്ഞ പ്രളയത്തിൽ നശിച്ചിട്ടും ഒരു രൂപ പോലും ഇൻഷൂറൻ തുകയായി ലഭിച്ചില്ലെന്നും എഫ്.ആർ.എഫ് നേതാക്കൾ കുറ്റപെടുത്തി. വാർത്താ സമ്മേളനത്തിൽ ജില്ലാ കൺവീനർ എ.എൻ.മുകുന്ദൻ, താലൂക്ക് സെക്രട്ടറി വിദ്യാധരൻ വൈദ്യർ, അമ്മിണി പട്ടർ മഠം, മോഹനൻ ഊരക്കാട്ട്, മണി നെല്ലാ കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply