
വളരെ എളുപ്പത്തിലും എന്നാല്‍ കൂടുതല്‍ വരുമാനവും നേടാവുന്ന ഒന്നാണ് കൂണ്‍കൃഷി. മാംസാഹാരികളും സസ്യാഹാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമായതിനാല്‍ വിപണിയില്‍ കൂണിന് നല്ല ഡിമാന്റുണ്ട്. കൂണ്‍കൃഷിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് വയനാട് അമ്പലവയല്‍ ആസ്ഥാനമായുള്ള സൊസൈറ്റി ഫോര്‍ എജ്യുക്കേഷന്‍ & ഇന്റഗ്രല്‍ ഡവലപ്‌മെന്റ് (സീഡ്) കര്‍ഷകര്‍ക്ക് കൂണ്‍കൃഷിയില്‍ പരിശീലനം നല്‍കിവരുന്നുണ്ട്. എല്ലാ മാസവും മൂന്നാമത്തെ വെള്ളി, ശനി ദിവസങ്ങളിലാണ് പരിശീലനം. എടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കൂണ്‍ ലാബില്‍ നിന്ന് വിത്തും വിതരണം ചെയ്യുന്നുണ്ട്. ഒരു പായ്ക്കറ്റ് വിത്തിന് അമ്പത് രൂപയാണ് വില. ഒരു പായ്ക്കറ്റുകൊണ്ട് മൂന്ന് കൂട് (ബെഡ്) കൃഷിചെയ്യാം. കൃഷി ആരംഭിച്ച് ഇരുപത്തിനാലാം ദിവസം ആദ്യവിളവെടുപ്പ് നടത്താം. പിന്നീട് ഏഴാംദിവസവും രണ്ട് വിളവെടുപ്പുകള്‍ കൂടി നടത്താം. ഇങ്ങനെ ഒരു ബെഡില്‍ നിന്ന് ശരാശരി ഒരു കിലോയിലധികം വിളവ് ലഭിക്കും. കൂണില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും നല്‍കിവരുന്നുണ്ട്. കൂണ്‍ ബിസ്‌ക്കറ്റ്, കൂണ്‍ പായസം, കൂണ്‍ അച്ചാര്‍ എന്നിവയാണ് വിപണിയില്‍ ഇന്ന് ഏറെ ഡിമാന്റുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍. സംസ്ഥാനത്തെ കൂണ്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി നബാര്‍ഡിന് കീഴില്‍ സീഡിന്റെ നേതൃത്വത്തില്‍ പുതിയ ഉത്പാദക കമ്പനിയും ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയായി. വിവരങ്ങള്‍ക്ക്: 7907567402
Leave a Reply