
.
കൃഷി ചെയ്യാന്‍ കൃഷിയിടമല്ല മനസ്സാണ് വേണ്ടതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലത്തില്‍ ڇജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യംڇ എന്ന പദ്ധതി മുട്ടട സേവാഗിരി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. ആധുനിക കൃഷി ശാസ്ത്രം ഇന്നാട്ടില്‍ പിച്ചവയ്ക്കും മുന്‍പ് തന്നെ
പൂര്‍വിക സ്വത്തായി നമുക്ക് ലഭിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും നമ്മുടെ കാര്‍ഷിക സമ്പന്നതയുടെ മാറ്റ് കൂട്ടിയിരുന്നു. കാലം മാറി, കൃഷിയോടുള്ള മലയാളിയുടെ താത്പര്യം കുറഞ്ഞു. തത്ഫലമായി ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിന് വേണ്ടി, നാടന്‍ പച്ചക്കറി ഇനങ്ങള്‍ക്ക് പ്രത്യേക
പരിഗണന നല്‍കി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതിയാണ് ڇജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യംڈ. 2015 ല്‍ 6.6 ലക്ഷം
ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ചിരുന്ന കേരളം 2019 – 2020 ല്‍ 12.5 ലക്ഷം ടണ്ണായി
പച്ചക്കറി ഉല്‍പാദനം വര്‍ദ്ധിച്ചു.. 20 ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കുക എന്നതാണ് ഈ ജീവനിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുട്ടട വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഗീത ഗോപാല്‍ സ്വാഗതവും നെടുമങ്ങാട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആന്‍റണി റോസ് നന്ദിയും അറിയിച്ച ചടങ്ങില്‍ വട്ടിയൂര്‍കാവ് എംഎല്‍എ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭ മേയര്‍ ശ്രീകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വഞ്ചിയൂര്‍ ബാബു, എസ്. സിന്ധു, സ്റ്റെഫി ജോര്‍ജ്, ആര്‍.എസ്.മായ, കെ ശിലാസ്, ത്രേസ്യാമ്മ തോമസ്, ജോസഫ് വിജയന്‍,
മറക്കല്‍ വിജയകുമാര്‍ എസ് താജുനിസ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Leave a Reply