തവിഞ്ഞാൽ പഞ്ചായത്തിൽ ജീവനി പദ്ധതി തുടങ്ങി.
ജീവനി 20-21 പദ്ധതി പ്രകാരം പച്ചക്കറിതൈകളുടെ വിതരണ ഉദ്ഘാടനം തവിഞ്ഞാൽ കൃഷിഭവൻ ആഴ്ചചന്തയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രൻ നിർവഹിച്ചു….. വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു… വാർഡ് മെമ്പർമാരായ ബെന്നി ആൻറണി, പ്രസാദ്, .സുരേഷ്, എൽസി തോമസ്, കൃഷി ഓഫീസർ കെ.ജി സുനിൽ, കൃഷി അസിസ്റ്റന്റുമാരായ ശ്രീ അഷറഫ്, അനിത CDS ചെയർ പെഴ്സൺ ശാന്ത, ICDS സൂപ്പർവൈസർ ഷിൻഞ്ചു , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജോണി, കർഷക സമിതി ഭാരവാഹികൾ തുടങ്ങിയവരും നിരവധി കർഷകരും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് ആഴ്ച ചന്തയിൽ പച്ചക്കറി വിൽക്കാൻ വന്നവർക്കും വാങ്ങാൻ വന്നവർക്കും പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും ചെയ്തു..
Leave a Reply