Friday, 18th October 2024
നിരോധിതബ്രാന്‍ഡിലുളള വെളിച്ചെണ്ണകള്‍ വീണ്ടും പല പേരുകളില്‍ വിപണിയില്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ വ്യാജ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.  മറ്റു സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ നമ്മുടെ നാട്ടില്‍ കൊണ്ടുവന്ന് പാക്ക് ചെയ്യുന്ന സംവിധാനവും നിര്‍ത്തലാക്കുന്നതായിരിക്കും.  വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും പാക്കിംഗ് ലൈസന്‍സ് ഇനി മുതല്‍ നല്‍കരുതെന്ന നിലപാട് സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.  പാരഫിന്‍, പാം ഓയില്‍, എന്‍ജിന്‍ ഓയില്‍ എന്നിവ ചേര്‍ത്ത് വ്യാജന്മാര്‍ വിപണിയില്‍ സജീവമാണ്.  വ്യവസായികള്‍ ആവശ്യപ്പെടുന്ന അനുപാതത്തില്‍ വെളിച്ചെണ്ണയില്‍ ഇവ കലര്‍ത്തി വെളിച്ചെണ്ണയുടെ അതേ സ്വാദില്‍ പുറത്തിറക്കുന്ന വ്യാജ കമ്പനികള്‍ക്കെതിരെ കര്‍ശന  നിയന്ത്രണമാര്‍ഗങ്ങള്‍ ഇനി മുതല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.  കൃഷിവകുപ്പിന്‍റെ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ പുറത്തിറക്കിയ കേരജം വെളിച്ചെണ്ണയുടെ വിപണനോത്ഘാടനവും ഓണ്‍ലൈന്‍ വിതരണോത്ഘാടനവും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാളികേര വ്യവസായ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് വിപണിയിലെ വ്യാജന്മാരാണെന്ന് മന്ത്രി വ്യക്തമാക്കി.  കൃഷിവകുപ്പിന്‍റെ മറ്റൊരു സ്ഥാപനമായ കേരഫെഡ് പുറത്തിറക്കുന്ന ڇകേരڈ വെളിച്ചെണ്ണ 100 ശതമാനം പരിശുദ്ധിയുളളതാണ്.  ഇപ്പോള്‍ കേരജം വെളിച്ചെണ്ണയും.  കേരജം ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും വിപണിയില്‍ ലഭ്യമാണ്.  അങചഋഋഉട എന്ന 
സ്ഥാപനവുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയിരിക്കുന്നത്. അങചഋഋഉട -ന്‍റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കാവുന്നതാണ്.  1975-ല്‍ ആരംഭിച്ച കോര്‍പ്പറേഷന്‍റെ ഏറ്റവും ആദ്യകാല ഉത്പന്നമായിരുന്നു കേരജം വെളിച്ചെണ്ണ.  1998-ല്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട സ്ഥാപനം ഇന്ന് പ്രവര്‍ത്തന ലാഭത്തിലാണ് പോകുന്നത്.  കേരഫെഡും ഇതേ അവസ്ഥയില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ നഷ്ടത്തിലായിരുന്നു.  എന്നാല്‍ രണ്ടു പൊതുമേഖലാ സ്ഥാപനവും ഇന്ന് ലാഭത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.  ബഹുമുഖോത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് നാളികേരത്തിന്‍റെ വൈവിധ്യവത്കരണത്തിലൂടെ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുവാനാണ് ഉദ്ദേശമെന്ന് മന്ത്രി അറിയിച്ചു.  നാളികേര വികസന കോര്‍പ്പറേഷന്‍റെ പുതിയ വെബ്സൈറ്റ് (ംംം.സലൃമരീൃു.ീൃഴ) ചടങ്ങില്‍ വച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.  നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം. നാരായണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.   തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ 
എം.വി. ജയലക്ഷ്മി, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍, ബി.ജെ.പി. ജില്ലാപ്രസിഡന്‍റ് വി.വി.രാജേഷ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് 
പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, നാളികേര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ വി. വിശ്വന്‍, എ.എന്‍.രാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.  കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എം. സുനില്‍കുമാര്‍ ചടങ്ങിന് സ്വാഗതവും ബോര്‍ഡ് ഡയറക്ടര്‍ പി.ടി. ആനന്ദ് നന്ദിയും രേഖപ്പെടുത്തി.  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *