സി.വി.ഷിബു.
കൽപ്പറ്റ:
വില്ലേജ്തലത്തില്‍ പുഷ്പഗ്രാമങ്ങള്‍ സ്ഥാപിക്കുന്നു. ആഗ്യഘട്ടത്തില്‍ വയനാട് മലപ്പുറം ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 3.13 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. വില്ലേജ് തലത്തില്‍ പുഷ്പകൃഷി ചെയ്യാന്‍ തയ്യാറുളള കര്‍ഷകരുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഓരോ ക്ലസ്റ്ററിലും അമ്പത് വരെ അംഗങ്ങളുണ്ടാകും. വയനാട് ജില്ലയില്‍ 40 ക്ലസ്റ്ററുകളും മലപ്പുറത്ത് 60 ക്ലസ്റ്ററുകളുമാണ് രൂപീകരിക്കുക. കലാസ്ഥാനുസരണം കൃഷിചെയ്യാന്‍ സാധിക്കുന്നതും വിപണിയില്‍ ഡിമാന്റുളളതുമായ വിവിധയിനം പുഷ്പങ്ങളാണ് ഇവിടെ കൃഷി ചെയ്യുക. ബ്ലോക്ക് തലത്തില്‍ ഒരുക്കുന്ന കളക്ഷന്‍ സെന്റര്‍ വഴി പുഷ്പങ്ങള്‍ തരംതിരിച്ച് ഗ്രേഡിംഗ്,പാക്കിംഗ് എന്നിവ നടത്തും. പുഷ്പഗ്രാമങ്ങള്‍ ഒരുക്കുന്നതിനായി ജില്ലയ്ക്ക് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നടീല്‍ വസ്തുക്കള്‍,ജൈവവളം,പോളീഹൗസ്,ജലസേചനം എന്നിവക്കായി തുക വിനിയോഗിക്കും. ബ്ലോക്ക് ലവല്‍ കളക്ഷന്‍ സെന്ററുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 3 ലക്ഷം രൂപയും പ്രവര്‍ത്തന ഫണ്ടിനത്തില്‍ 1 ലക്ഷം രൂപയും നല്‍കും. ജില്ലയില്‍ രണ്ട് കളക്ഷന്‍ സെന്റുകളാണ് ഉളളത്. ഇതിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുഷ്പങ്ങള്‍ തരംതിരിച്ച് ഗ്രേഡിംഗ്,പാക്കിംഗ് എന്നിവ നടത്തുന്ന പുഷ്പ വിപണന സംഘത്തിന് 10 ലക്ഷം രൂപയാണ് അനുവദിച്ചത്.
സംസ്ഥാനത്തെ മുഴുവന്‍ പുഷ്പകര്‍ഷകരെയും ഉള്‍പ്പെടുത്തി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കുമെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹോര്‍ട്ടീകള്‍ച്ചര്‍ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ലോക വിപണിയിലേക്ക് പൂക്കളും അലങ്കാര ചെടികളും കയറ്റുമതി ചെയ്യുന്ന അതിവിപുലമായ സംവിധാനം ഒരുക്കുക. കര്‍ഷകര്‍ക്ക് പുതിയൊരു വരുമാന സ്രോതസ് കൂടി ഉണ്ടാക്കി കൊടുക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച നല്‍കുന്ന പ്രധാന സാഥാപനമായി അമ്പലവയലിലെ ഗവേഷണ കേന്ദ്രം മാറും. ഇതിനായി 40 ലക്ഷം രൂപ കേന്ദ്രത്തിന് നല്‍കും.ഒരു ലക്ഷം റോസാ ചെടികള്‍ വിതരണം ചെയ്യാനുളള കപ്പാസിറ്റി നിലവില്‍ കേന്ദ്രത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രോജക്ടുകള്‍ക്ക് 75 ശതമാനം സബ്‌സ്ഡി
പുഷ്പകൃഷിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് 75 ശതമാനം സബ്‌സിഡി നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.താല്‍പര്യമുളള കര്‍ഷകരെ മാത്രം ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പുഷ്പ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുളള നടപടികളും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. കൃഷിക്കാര്‍ ഡിമാന്റുളള ഇനങ്ങളാണ് ഉല്‍പാദിപ്പിക്കേണ്ടത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്നവ ന്യായമായ വില നല്‍കി വാങ്ങുന്നതിനുളള നടപടിയുണ്ടാകും..സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പൂക്കളും അലങ്കാരചെടികളും കയറ്റുമതി ചെയ്യുകയെന്നതാണ് കൃഷിമന്ത്രി എന്ന നിലയില്‍ എന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ 40 കോടി രൂപയുടെ പദ്ധതികള്‍
ജില്ലയില്‍ ഈ വര്‍ഷം 40 കോടിയോളം രൂപയുടെ പദ്ധതികളാണ് വിവിധ ഘടകങ്ങളിലായി ചെലവഴിക്കുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. റീബിള്‍ഡ് കേരളയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന്റെയും മണ്ണ് സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ 13 കോടി രൂപയാണ് ചെലവിടുന്നത്. അമ്പലവയല്‍ കാര്‍ഷിക കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
യോഗത്തില്‍ ഐ.സി .ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍,ഒ.ആര്‍ കേളു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സീതാ വിജയന്‍,ബീനവീജയന്‍,കാര്‍ഷിക ഗവേഷണ കേന്ദ്രം എ.ഡി.എ കെ. അജിത് കുമാര്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആന്‍സി ജോണ്‍,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.സുരേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വില്ലേജ്തലത്തില്‍ പുഷ്പഗ്രാമങ്ങള്‍ സ്ഥാപിക്കുന്നു. ആഗ്യഘട്ടത്തില്‍ വയനാട് മലപ്പുറം ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 3.13 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. വില്ലേജ് തലത്തില്‍ പുഷ്പകൃഷി ചെയ്യാന്‍ തയ്യാറുളള കര്‍ഷകരുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഓരോ ക്ലസ്റ്ററിലും അമ്പത് വരെ അംഗങ്ങളുണ്ടാകും. വയനാട് ജില്ലയില്‍ 40 ക്ലസ്റ്ററുകളും മലപ്പുറത്ത് 60 ക്ലസ്റ്ററുകളുമാണ് രൂപീകരിക്കുക. കലാസ്ഥാനുസരണം കൃഷിചെയ്യാന്‍ സാധിക്കുന്നതും വിപണിയില്‍ ഡിമാന്റുളളതുമായ വിവിധയിനം പുഷ്പങ്ങളാണ് ഇവിടെ കൃഷി ചെയ്യുക. ബ്ലോക്ക് തലത്തില്‍ ഒരുക്കുന്ന കളക്ഷന്‍ സെന്റര്‍ വഴി പുഷ്പങ്ങള്‍ തരംതിരിച്ച് ഗ്രേഡിംഗ്,പാക്കിംഗ് എന്നിവ നടത്തും. പുഷ്പഗ്രാമങ്ങള്‍ ഒരുക്കുന്നതിനായി ജില്ലയ്ക്ക് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നടീല്‍ വസ്തുക്കള്‍,ജൈവവളം,പോളീഹൗസ്,

Leave a Reply