മാനന്തവാടി:
തിരുനെല്ലി കർഷക ഉത്പാദക കമ്പനി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ചിറമൂലയിൽ നിർമ്മിച്ച ആധുനിക റൈസ്മില്ല് മാനന്തവാടി നിയമസഭാഗം ഒ.ആർ കേളു അദ്ധ്യക്ഷത വച്ചിച്ച ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാനം ചെയ്തു. വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന കർഷകരുടെ ചിരകാല സ്വപ്നമായ ജൈവ നെല്ല് സംസ്ക്കരണശാലയാണ് യാഥാർത്യമായത്. പരമ്പരാഗത നെൽകൃഷിക്ക് പ്രോത്സാഹനം നൽകും. കർഷകർ നേരിടുന്ന സംസ്ക്കരണ പ്രശ്ന്നങ്ങൾ പരിഹരിക്കാനായി ചെറുകിട മില്ലുകൾ തുടക്കം കുറിക്കാൻ സാധിച്ചു. ഇപ്പാൾ കേരളത്തിൽ 48 ചെറുകിട നാടൻ അരി ബ്രാന്റ് ചെയ്ത് വിപണിയിൽ ഇറങ്ങി കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾ പ്രതിരോധിക്കാൻ പറ്റുന്ന നാടൻ ഇനങ്ങൾക്ക് ജീവനി പദ്ധതിയിൽ മുൻഗണന നൽകുന്നതെന്നും ഉദ്ഘാടന പ്രസഗംത്തിൽ കൃഷി മന്ത്രി പറഞ്ഞു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായദേവി, വാർഡ് മെമ്പർ സാലി, ജില്ലാ കൃഷി ഓഫീസർ ബി. സുരേഷ്, നാബാർഡ് എ ഡി എം ജിഷ വടക്കുംപറമ്പിൽ , ലീലാ കൃഷണൻ, സി ഗുണശേഖരൻ
തിരുനെല്ലി അഗ്രി പ്രൊഡ്യൂസർകമ്പനി സി. ഇ ഒ. രാജേഷ് കൃഷ്ണൻ സ്വാഗതവും ചെയർമാൻ ഒ.വി ജോൺസൻ നന്ദിയും രേഖപ്പെടുത്തി
Leave a Reply