
സി.വി.ഷിബു.
തൃശൂർ: തേങ്ങ പിഴിഞ് പാലെടുക്കാൻ കേര ധാര എന്ന സാങ്കേതിക വിദ്യ കൈമാറി.
വൈഗ വേദിയില്‍ വച്ച് കേന്ദ്ര കൃഷി സഹമന്ത്രി പര്‍ഷോത്തം രൂപാല കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനാണ് സാങ്കേതിക വിദ്യ കൈമാറിയത് '
തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കാനുള്ള പ്രവര്‍ത്തി ഏതൊരു വീട്ടമ്മയെയും അലട്ടുന്ന ഒന്നാണ്. ചിരകിയെടുക്കുന്ന തേങ്ങ കോട്ടണ്‍ തുണിയിലിട്ടോ, നേരിട്ടോ കൈപ്പത്തികള്‍ക്കിടയില്‍ ചേര്‍ത്തമര്‍ത്തി പാല് പിഴിഞ്ഞെടുക്കുന്ന രീതിയാണ് സാധാരണയായി അനുവര്‍ത്തിക്കുന്നത്. ഈ പ്രവര്‍ത്തി അനായാസമായി ചെയ്യാവുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ലളിതമായ ഒരു യന്ത്രമാണിത്. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ڇറോട്ടറി പ്രസിങ്ങ്ڈ എന്ന സംവിധാനമാണ് ഇതിലവലംബിച്ചിട്ടുള്ളത്. സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ച മെയിന്‍ ഫ്രെയിം എകസ്ട്രാക്ഷന്‍ സിലിണ്ടര്‍, പെര്‍ഫറേറ്റഡ് സിലിണ്ടര്‍, സ്ക്രൂ ഷാഫ്റ്റ്, പ്രഷര്‍ പ്ലേറ്റ്, ഹാന്റില്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ഏത് തരം മേശകളുടെയും വശങ്ങളിലായി മെയിന്‍ ഫ്രെയിം ഘടിപ്പിക്കാം. എക്സ്ട്രാക്ഷന്‍ സിലിണ്ടര്‍ ഈ സ്റ്റാന്റില്‍ ലളിതമായി ഘടിപ്പിക്കുന്നു. തിരശ്ചീന ദിശയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്ക്രൂ ഷാഫ്റ്റ് ഈ സിലിണ്ടറിന്റെ മദ്ധ്യഭാഗത്തായി ഘടിപ്പിക്കാം. സ്ക്രൂ ഷാഫ്റ്റിന്റെ ഒരറ്റത്ത് പ്രഷര്‍ പ്ലേറ്റ് അമര്‍ത്തി ഘടിപ്പിച്ച് മറ്റേ അറ്റത്ത് ഹാന്റിലും അമര്‍ത്തി ഘടിപ്പിക്കുന്നു. അതിന്ശേഷം പെര്‍ഫറേറ്റഡ് സിലിണ്ടറില്‍ ചിരകിയ തേങ്ങ മുക്കാല്‍ ഭാഗത്തോളം നിറച്ച്, പ്രഷര്‍ പ്ലേറ്റിന്റെ എതിര് ഭാഗത്തായി തള്ളി അമര്‍ത്തി ഉറപ്പിക്കുന്നു. ഹാന്റില്‍ കറക്കുമ്പോള്‍ സിലിണ്ടറിനകത്ത് അമര്‍ന്ന് പെര്‍ഫറേറ്റഡ് സിലിണ്ടറിന്റെ സുഷിരങ്ങളിലൂടെ തേങ്ങാപ്പാല്‍ പുറത്തേക്ക് വരും ഇത് എക്സട്രേഷന് സിലിണ്ടറിന്റെ അടിഭാഗത്തുള്ള വീതി കുറഞ്ഞ വിടവിലൂടെ പുറത്തേക്ക് ഒഴുകി, താഴെവെച്ചിട്ടുള്ള പാത്രത്തിലേക്ക് ശേഖരിക്കുന്നു. ഇതിന്റെ വിപണിവില ഏകദേശം 1000 രൂപയോളം വരും.
1. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലളിതമായ യന്ത്രം.
2. വീടുകളില്‍ നിത്യേനയുള്ള ഭക്ഷണ പാചകത്തിനനുയോജ്യം
3. കൈകൊണ്ട് പിഴിഞ്ഞെടുക്കുന്നതിനേക്കാള് ഇരട്ടിയിലധികം പാല് ലഭിക്കും.
4. സ്റ്റെയില്‍ലെസ് സ്റ്റീല്‍ നിര്‍മ്മിതം
5. എളുപ്പത്തില്‍ അഴിച്ചെടുത്ത് കഴുകി വൃത്തിയാക്കാം
6. രണ്ട് നാളികേരം ചിരകിയെടുത്ത് ഒരുമിച്ച് പിഴിഞ്ഞെടുക്കാം
7. പരമ്പരാഗത രീതിയേക്കാളും കുറഞ്ഞ സമയവും ഊര്‍ജ്ജവും
8. ശുചിത്വത്തോടെയുള്ള തേങ്ങാപ്പാല്‍ ലഭ്യത തുടങ്ങിയവയാണ് സവിശേഷതകൾ.
വില (ഏകദേശം) : 1000 രൂപ
2017-18-ലെ പ്ലാന്‍ പ്രോജക്ടായ ڇഡെവലപ്മെന്റ് ഓഫ് ലൈറ്റ് വെയ്റ്റ് ക്ലൈമ്പേഴ്സ് & കോക്കനട്ട് മില്‍ക്ക് ആന്റ് ഓയില്‍ എക്സ്ട്രാക്റ്റര്‍ڈ ലെ ഫണ്ട് വിനിയോഗിച്ച് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ജയന്.പി.ആര്, പ്രൊഫസര്‍ & ഹെഡിന്റെ നേതൃത്വത്തിലാണ് ഈ യന്ത്രം വകിസിപ്പിച്ചത്. നിര്‍മ്മാണത്തിനും, വിപണനത്തിനുമായി ഇതിന്റെ ടെക്നോളജി,അഥീന വയര്‍ പ്രോഡക്ട്സ്, ഷൊര്‍ണ്ണൂര്‍, പാലക്കാട് എന്ന കമ്പനിക്ക് കൈമാറി.(ഫോണ്‍. 9446320323)
Leave a Reply