Tuesday, 3rd December 2024
സി.വി.ഷിബു.

തൃശൂർ: സംസ്ഥാന കൃഷിവകുപ്പ് കാർഷികോൽപ്പന്ന സംസ്കരണം, മൂല്യവർദ്ധനവ് എന്നിവക്ക് പ്രാധാന്യം നൽകി  നടത്തുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും  തൃശൂർ തേക്കിൻകാട് മൈതാനിയിൽ തുടങ്ങി. ജനുവരി ഏഴ് വരെ നടക്കുന്ന വൈഗയുടെ ഔപചാരിക ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു. രാവിലെ പത്ത് മണിയോടെ വൈഗ നഗരിയിലെത്തിയ ഗവർണറെ കൃഷി മന്ത്രി വി.എസ്.സുനിൽകുമാറും മറ്റ് ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.    പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം കഴിഞ്ഞ് സ്റ്റാളുകൾ സന്ദർശിച്ച ശേഷമാണ് പ്രത്യേകം സജ്ജമാക്കിയ പൊതുസമ്മേളന വേദിയിലെത്തിയത്.  ചടങ്ങിൽ വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ്,  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ, ഗവ: ചീഫ് വിപ്പ് കെ.രാജൻ, തൃശൂർ കോർപ്പറേഷൻ മേയർ അജിത വിജയൻ , തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസ്, കാർഷികോൽപ്പാദക കമ്മീഷണർ ദേവേന്ദ്ര കുമാർ സിംഗ്, കൃഷി ഡയറക്ടർ ഡോ. രത്തൻ  ഖേൽക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
 പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത്  വൻ സുരക്ഷയാണ് ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് തൃശൂരിൽ ഒരുക്കിയിരുന്നത്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *