
കൃഷിവകുപ്പ് ഹരിതമുദ്ര അവാര്‍ഡ് 2019 കൃഷിദീപം.ഇന്‍ ലഭിച്ചു. കാര്‍ഷികസംബന്ധമായ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ പത്രമാണ് കൃഷിദീപം.ഇന്‍. ഹരിതമുദ്ര അവാര്‍ഡ് 2019 ഡിസംബര്‍ 9ന് ആലപ്പുഴയില്‍ വച്ച് നടന്ന സംസ്ഥാന കര്‍ഷക അവാര്‍ഡ്ദാന ചടങ്ങില്‍വെച്ച് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറില്‍ നിന്ന് കൃഷിദീപം എഡിറ്റര്‍ അനില്‍ ജേക്കബ് കീച്ചേരിയില്‍ ഏറ്റുവാങ്ങി. പതിമൂന്നോളം വിഭാഗങ്ങളിലുള്ള ഓണ്‍ലൈന്‍ പത്രത്തില്‍ വിഷയവൈവിധ്യം എടുത്തുപറയേണ്ട പ്രത്യേകളാണ്. കവര്‍സ്റ്റോറി, മൃഗസംരക്ഷണം, കാര്‍ഷികവാര്‍ത്തകള്‍, അലങ്കാരമത്സ്യം, കൃഷിയിലെ പുതിയ സംരംഭങ്ങള്‍, കൃഷി അഭിമുഖം, കൃഷി പാചകം, നാണ്യവിളകള്‍, ജൈവകൃഷി, വിജയഗാഥകള്‍, പഴവര്‍ഗ്ഗകൃഷി, വിഷരഹിത പച്ചക്കറികൃഷി എന്നിങ്ങനെ വിവിധ മേഖലകളിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പത്രത്തിലൂടെ ലഭിക്കുന്നതാണ്. കേരളത്തിലാദ്യമായിട്ടാണ് കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൃഷിദീപത്തിന് ലഭിക്കുന്നത്.
Leave a Reply