ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷികമേള 27 മുതല്‍ ജനുവരി 5 വരെ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സ്റ്റഡിസെന്റര്‍ ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. അറിയിച്ചു. ഏറ്റവും മികച്ച ജൈവകര്‍ഷകനുള്ള കര്‍ഷക തിലക് അവാര്‍ഡ്, ഏറ്റവും മികച്ച ഗോശാലക്കുള്ള അവാര്‍ഡും സമ്മാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എല്‍.എ. ആമുഖപ്രഭാഷണവും, ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണവും നടത്തും. നീര്‍ത്തട സംരക്ഷണമാണ് ഇത്തവണത്തെ മേളയുടെ മുഖ്യവിഷയം. കാര്‍ഷിക മേളയില്‍ വിജയഗാഥകള്‍ രചിച്ച ജേതാക്കളുടെ കൂട്ടായ്മയും മേളയോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്.
കാലിപ്രദര്‍ശനവും മത്സരവും, കാര്‍ഷിക സ്‌പോര്‍ട്‌സ്, കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങള്‍, വിളപ്രദര്‍ശനവും മത്സരങ്ങളും മേളയിലെ പ്രധാന ഇനങ്ങളാണ്. സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍, വിവിധ കമ്പനികള്‍, കാര്‍ഷിക നേഴ്‌സറികള്‍ തുടങ്ങിയ സ്റ്റാളുകള്‍ മേളയിലുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മേള നടത്തപ്പെടുകയെന്ന് പ്രൊഫ. എം.ജെ. ജേക്കബ്, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ് എന്നിവര്‍ അറിയിച്ചു.
Thursday, 12th December 2024
Leave a Reply